Advertisment

അവസാന ലാപ്പില്‍ വോട്ടുറപ്പിച്ച് ജോസ് കെ. മാണി; മണ്ഡലത്തില്‍ നിശബ്ദ പ്രചാരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

New Update

publive-image

Advertisment

പാലാ: നിർണ്ണായക ദിനത്തിൽ നിശബ്ദ പ്രചാരണവുമായി മണ്ഡലത്തിൽ നിറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി. വോട്ടുറപ്പിക്കാൻ മണ്ഡലം നിറഞ്ഞുള്ള പ്രചാരണത്തിനായിരുന്നു ജോസ് കെ.മാണി. ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ പള്ളിയിലെ പ്രാർത്ഥനകൾക്കു ശേഷമാണ് സ്ഥാനാർത്ഥി പ്രചാരണത്തിനായി രംഗത്തിറങ്ങിയത്.

നിയോജക മണ്ഡലത്തിലെ പരമാവധി സ്ഥലങ്ങളിൽ ഒരു ദിവസം കൊണ്ട് ഓടിയെത്താനുള്ള ശ്രമമാണ് ജോസ് കെ.മാണി നിശബ്ദ പ്രചാരണ ദിവസം ശ്രമിച്ചത്. രാവിലെ പള്ളിയിൽ നിന്നും ഇറങ്ങിയ സ്ഥാനാർത്ഥി വിവിധ സ്ഥലങ്ങളിൽ വീടുകളിൽ നേരിട്ട് എത്തുകയായിരുന്നു. വിശിഷ്ട വ്യക്തികളെയും പരമാവധി വോട്ടർമാരെയും ഫോണിൽ വിളിക്കാനും സ്ഥാനാർത്ഥി സമയം കണ്ടെത്തി.

കടനാട് വടക്കേ കോയിൽ കുടുംബാംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇന്നലെ ഉച്ചഭക്ഷണം ഇവർക്കൊപ്പമാണ് സ്ഥാനാർത്ഥി കഴിച്ചത്. ഇവിടെ നിന്നും എസ്.എൻ.ഡി.പി യൂണിയന്റെയും വിവിധ ശാഖകളുടെയും പരിപാടികളിലും സ്ഥാനാർത്ഥി പങ്കെടുത്തു.

നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്നും സ്ഥാനാർത്ഥി പരമാവധി ആളുകളെ നേരിൽകാണുന്നതിനും ഫോണിലൂടെ വോട്ട് അഭ്യർത്ഥിക്കുന്നതിനുമാണ് ശ്രമിക്കുന്നത്. വോട്ട് ഉറപ്പിച്ച് വിജയം ഉറപ്പാക്കി പ്രചാരണം അവസാനിപ്പിക്കുകയാണ് ജോസ് കെ.മാണിയും എൽ.ഡി.എഫും.

publive-image

കടനാട് പഞ്ചായത്തിലെ വടക്കേകോയിക്കല്‍ രാജകുടുംബത്തിലെത്തി വോട്ടഭ്യര്‍ത്ഥിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോസ് കെ.മാണി

അവസാന ലാപ്പിൽ ജോസ് കെ മാണിക്ക് പ്രത്യാശയുടെ തിളക്കം 

പാലാ:  ആരാധനാലയങ്ങളും ഭവനങ്ങളും സന്ദർശിച്ച് പരസ്യ പ്രചാരണം അവസാനിപ്പിക്കുമ്പോൾ  ഇടതുമുന്നണി സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ മുഖത്ത് പ്രത്യാശയുടെ തിളക്കം.

റബർ കർഷകർക്ക് കൈത്താങ്ങാവാൻ ഇടതു മുന്നണിക്ക് ഒരു വോട്ട്- പാലായുടെ കാർഷിക മേഖലയിലെത്തിയ  ജോസ് കെ മാണി വോട്ട് അഭ്യർത്ഥിച്ചത് ഇങ്ങനെയാണ്. 1382 കോടി രൂപ റബർ സബ്സിഡിയായി വിതരണം ചെയ്തത് പിണറായി വിജയൻ സർക്കാരാണ്. കെ. എം. മാണി സാർ ധനമന്ത്രി സ്ഥാനം രാജി വച്ചതിന് ശേഷമുണ്ടായ റബർ സബ്സിഡി കുടിശിക വിതരണം ചെയ്തതും ഇടത് സർക്കാരാണെന്ന് ജോസ് കെ.മാണി പറഞ്ഞു.

കഴിഞ്ഞ സർക്കാർ 89, 884 പട്ടയങ്ങൾ വിതരണം ചെയ്തപ്പോൾ ഇടതുസർക്കാർ നൽകിയത് 1, 77,011 പട്ടയങ്ങളാണ്. ലാന്റ് ട്രൈബ്യൂണലുകളിൽ നിലവിലുണ്ടായിരുന്ന 1,53,062 കേസുകൾ തീർപ്പാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തീർപ്പാക്കിയത് 99, 811 കേസുകൾ മാത്രമാണ്.

പ്രവാസികൾക്ക് കൈയയച്ച് സഹായം നൽകിയ സർക്കാരാണ് പിണറായി വിജയന്റെത്. ഇടത്  സർക്കാർ പ്രവാസി ക്ഷേമത്തിനായി ചെലവാക്കിയത് 180 കോടിയാണ്. കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് ജോസ് കെ. മാണി പറഞ്ഞു. 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക  നൽകിയത് ഇടത് സർക്കാരാണ്. 600 രൂപ ഉണ്ടായിരുന്ന ക്ഷേമ പെൻഷൻ 1600 രൂപയാക്കി വർധിപ്പിച്ചു. ഒരു രൂപയുടെ കുടിശിക പോലുമില്ലാതെ ഇടതു സർക്കാർ 49 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ നൽകുന്നതായി ജോസ് കെ  മാണി പറഞ്ഞു. 33, 500 കോടിയാണ് ക്ഷേമ പെൻഷൻ നൽകാനായി ഇടത് സർക്കാർ വിനിയോഗിച്ചത്.

നുണ പ്രചാരണങ്ങളുടെ ചീട്ടു കൊട്ടാരങ്ങൾ തിരഞ്ഞടുപ്പിൽ പൊളിഞ്ഞു വീഴും. തനിക്ക് പാലാക്കാരെ അറിയാം. പാലാകാർക്ക് തന്നെയും. 54 വർഷങ്ങളായി മാണിസാർ നടപ്പിലാക്കിയ വികസനം മാത്രമാണ് പാലായിലുള്ളത്.കെ.എം. മാണി സാറിനോട് പാലാക്കാർക്ക് ഉള്ള ആത്മബന്ധത്തിന് ആഴമേറെയാണ് അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങൾ പൂർത്തിയാക്കാനുള്ള അവസരമാണ്  തനിക്ക് കൈവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

publive-image

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി

പാലാ : പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതായി കാണിച്ച് ഇടതുമുന്നണി പരാതി നല്‍കി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജോസ് കെ.മാണിക്കെതിരെ വ്യാജവാര്‍ത്ത അച്ചടിച്ച് പ്രസിദ്ധീകരിച്ചതിനെതിരെയാണ് ചീഫ് ഇലക്ഷന്‍ ഏജന്റ് പ്രൊഫ. ലോപ്പസ് മാത്യു മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷനര്‍ക്ക് പരാതി നല്‍കിയത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും, ബന്ധപ്പെട്ടവരുടേയും ഈ നടപടി ജനപ്രാതിനിധ്യ നിയമം 123(4) പ്രകാരവും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 171(ജി) പ്രകാരവും കുറ്റകരവും മാതൃകാപെരുമാറ്റ ചട്ടത്തിന്റെ ലംഘനവുമാണ്. ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖയും പരിശോധിക്കാതെ കയറ്റുമതി, ഇറക്കുമതി ലൈസന്‍സ് പോലുമില്ലാത്ത സ്ഥാപനത്തെപ്പറ്റി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് യു.ഡി.എഫ് ക്യാമ്പെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് സംബന്ധിച്ച് ഈ സ്ഥാപനം എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുള്ളതാണ്. കഴിഞ്ഞ കുറെ കാലങ്ങളായി തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ജോസ് കെ.മാണിക്കെതിരെ ഉയര്‍ത്തുന്ന ഈ ആരോപണം കാലഹരണപ്പെട്ടതാണെന്നും ജനങ്ങള്‍ തള്ളികളഞ്ഞിട്ടുള്ളതുമാണ്.

റബര്‍ വിലസ്ഥിരതാഫണ്ട് 150 രൂപയില്‍ നിന്നും 170 രൂപയാക്കാനും, എല്‍.ഡി.എഫിന്റെ പ്രകടന പത്രികയില്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കാനും നിര്‍ണ്ണായക പങ്കുവഹിച്ച ജോസ് കെ.മാണിയെ തരംതാഴ്ത്തികാണിക്കാനുള്ള ഗൂഡനീക്കമാണ് ഇപ്പോള്‍ എതിര്‍ ക്യാമ്പ് നടത്തുന്നത്. റബര്‍ കര്‍ഷകര്‍ക്ക് എല്‍.ഡി.എഫില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന വലിയ പരിഗണന ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇടതുമുന്നണി ആരോപിച്ചു.

Advertisment