Advertisment

മഴയിലും കാറ്റിലും നഷ്ടമുണ്ടായവർക്ക് സഹായമെത്തിക്കണം: ജോസ് കെ മാണി

New Update

publive-image

Advertisment

കോട്ടയം: ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ കനത്ത മഴയിലും കാറ്റിലും നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് സ്ഥലം സന്ദർശിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ജില്ലാ കളക്ടറോടും റവന്യൂ അധികൃതരോടും ആവശ്യപ്പെട്ടു.

publive-image

ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇവിടെത്തെ സാധാരണക്കാർക്കും കർഷകർക്കും ഉണ്ടായിരിക്കുന്നത്. കൃഷി നാശം സംഭവിച്ചവർക്ക് പ്രത്യേക ദുരിതാശ്വാസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

pala news jose k mani
Advertisment