Advertisment

തോട്ടം - പുരയിടം വിഷയത്തിൽ കെ.എം.മാണിക്ക് നൽകിയ ഉറപ്പ് പാലിക്കണം ; ജോസ്.കെ.മാണി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

 പാലാ: മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ ചില വില്ലേജുകളിൽ കർഷകരുടെയും മറ്റ് ഭൂഉടമകളുടെയും ഭൂരേഖകളിലും ബേസിക് ടാക്സ് രജിസ്റ്ററുകളിലും തോട്ടം എന്ന വിധം പുതിയ ഒരു ഇനം എഴുതി ചേർത്തതു സംബന്ധിച്ച് 16.2:18-ൽ സർവ്വേ വകുപ്പിന് ഉണ്ടായതെറ്റ് കെ.എം. മാണി നിയമ സഭയിൽ സബ്മിഷനിലൂടെ റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു.

Advertisment

publive-image

ദൂരേഖകളിൽ വസ്തു ഇനം പുരയിടം 'നിലം എന്ന രണ്ട് ഇനമായി മാത്രമെ ഉൾപ്പെടുത്തുവാൻ പാടുള്ളൂ എന്നതിനു പകരം ജീവനക്കാർ മൂന്നാമത് ഒരു ഇനമായി തോട്ടം എന്ന് ചട്ടത്തിലില്ലാത്ത വിധം തെറ്റായി എഴുതി ചേർത്തിട്ടുള്ളതായി റവന്യൂ മന്തി കെ.എം.മാണിയെ അറിയിച്ചിരുന്നു.

ബന്ധപ്പെട്ട ഭൂരേഖാ തഹസിൽദാർമാരോട് തെറ്റ് തിരുത്തുവാൻ നിർദ്ദേശം നൽകിയിട്ടുള്ളതുമായാണ് റവന്യൂ മന്തി നിയമസഭയിൽ അറിയിച്ചത്.എന്നാൽ ഒരു തുടർ നടപടിയും സ്വീകരിക്കാതെയും തെറ്റ് തിരുത്തുവാൻ തയ്യാറാവാതെയും ആയിരക്കണക്കിന് കർഷകരെ നിത്യ ദുരിതത്തിലാക്കി കഷ്ടപ്പെടുത്തുകയാണെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു.

പാലായിൽ യു.ഡി.എഫ് പ്രചാരണ സമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ.എം.മാണിക്ക് കഴിഞ്ഞ വർഷം നിയമസഭയിൽ റവന്യൂ മന്ത്രി ഇ.ച ന്ദ്രശേഖരൻ നൽകിയ ഉറപ്പ് പാലിച്ച് തെറ്റ് തിരുത്തി ഭൂഉടമകളെ ദുരിതത്തിൽ നിന്നും രക്ഷിക്കുവാൻ സർക്കാർ തയ്യാറാവണമെന്ന് ജോസ് ' കെ.മാണി രവര്യപ്പെട്ടു.ഈ പ്രശ്നത്തിൽ കർഷകരോടും ഭൂഉടമകളോടും ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

pala ele
Advertisment