Advertisment

കൊറോണ വൈറസ്; സഹകരണ ബാങ്കുകളില്‍ നിന്നും, പൊതുമേഖല ബാങ്കുകളില്‍ നിന്നും എടുത്ത കാർഷിക വായ്പകൾ പുതുക്കാനുള്ള കാലാവധി നീട്ടണമെന്ന് ജോസ് കെ മാണി

New Update

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, സഹകരണ ബാങ്കുകളില്‍ നിന്നും, പൊതുമേഖല ബാങ്കുകളില്‍ നിന്നും എടുത്ത കാർഷിക വായ്പകൾ പുതുക്കാനുള്ള കാലാവധി ഏപ്രിൽ 30 വരെ നീട്ടുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണം.

Advertisment

publive-image

 

മാർച്ച് 31ന് മുമ്പ് കാർഷിക വായ്പകൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾ വായ്പയെടുത്തവരെ നിരന്തരം സമീപിക്കുന്നുണ്ട്. കോവിഡ് 19 സമസ്ത മേഖലകളെയും സ്തംഭിപ്പിച്ച സാഹചര്യത്തിൽ ബാങ്കുകളിൽ ചെന്ന് വായ്പ പുതുക്കുന്നത് പ്രായോഗികമല്ല. വായ്പ പുതുക്കുന്നതിനുള്ള സാമ്പത്തിക ഭദ്രത നിലവില്‍ വായ്പയെടുത്തവർക്കില്ല.

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 10 ലക്ഷം വരെയുള്ള കാര്‍ഷിക വായ്പകള്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ വായ്പകളുടേയും ആറ് മാസത്തെ പലിശ ഒഴിവാക്കാവാന്‍ വാണിജ്യബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് രാജ്യസഭയില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടിരുന്നു.

jose k mani
Advertisment