Advertisment

യു.എന്‍.എ ഡിസംബര്‍ പത്തിന് ഡല്‍ഹി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

New Update

ന്യൂഡല്‍ഹി: നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാത്ത ഡല്‍ഹി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 10-ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യു.എന്‍.എ. ഭാരവാഹികള്‍.

Advertisment

publive-image

ഇതിന് എല്ലാ പിന്തുണയും ആവശ്യപ്പെട്ട് എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴിക്കാടന്‍ എന്നിവര്‍ക്ക് ഡല്‍ഹി യു.എന്‍.എ പ്രസിഡന്റ് റിന്‍സ് ജോസഫ്, ജനറല്‍ സെക്രട്ടറി ജോള്‍ഡിന്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് കത്ത് നല്‍കി.

സുപ്രീം കോടതിവിധി അനുസരിച്ച് ജൂലൈ 22-ന് ഡല്‍ഹി ഹൈക്കോടതി നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍, ഇതേവരെ സര്‍ക്കാര്‍ ഇതിനു തയാറായിട്ടില്ല.

ഇതിനാല്‍ ഡല്‍ഹിയിലെ നഴ്‌സുമാരുടെ ജീവിതസാഹചര്യം വളരെ മോശമാണ്.

ഡല്‍ഹി സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജന്തര്‍മന്ദറില്‍ നവംബര്‍ ഒന്നിന് ആരംഭിച്ച സത്യഗ്രഹ സമരം തുടരുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഡിസംബര്‍ പത്തിന് ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ കത്തില്‍ വ്യക്തമാക്കി.

jose k mani
Advertisment