Advertisment

സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയെ പാര്‍ട്ടി വഴി സംസ്ഥാന ആസൂത്രണ ബോര്‍ഡിലേയ്ക്കയച്ച് കേരള കോണ്‍ഗ്രസ് പ്രൊഫഷണലായി മാറുമെന്ന സൂചന നല്‍കി ജോസ് കെ മാണി ! ജോസഫിനൊപ്പം പോയ കാലുമാറ്റക്കാര്‍ക്കൊന്നും ജോസ് പക്ഷത്തിന്‍റെ പച്ചക്കൊടിയില്ല, പകരം കൂടുതല്‍ പ്രൊഫഷണലുകളെയും ജനകീയ മുഖങ്ങളെയും പാര്‍ട്ടിയിലെത്തിക്കാന്‍ ജോസ് കെ മാണിയുടെ നീക്കം !

New Update

publive-image

Advertisment

കോട്ടയം: കേരള കോണ്‍ഗ്രസ് - ജോസഫ് വിഭാഗത്തില്‍നിന്നും ഏതാനും തോറ്റ് തുന്നംപാടി നടക്കുന്ന നേതാക്കള്‍ പാര്‍ട്ടിയിലേയ്ക്ക് മടങ്ങിവരവ് സ്വപ്നം കണ്ടിരുന്നിടത്താണ് സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങരയെ കേരള കോണ്‍ഗ്രസ് - എമ്മില്‍ സജീവമാക്കി ജോസ് കെ മാണിയുടെ പുതിയ കരുനീക്കം.

കൂടുതല്‍ പ്രൊഫഷണലുകളെയും ജനകീയ മുഖമുള്ളവരെയും പാര്‍ട്ടിയുമായി അടുപ്പിച്ച് കേരള കോണ്‍ഗ്രസിനെ പ്രൊഫഷണല്‍ മുഖമുള്ള പാര്‍ട്ടിയാക്കി മാറ്റുന്നതിനു മുന്നോടിയായാണ് ജോസ് കെ മാണിയുടെ പുതിയ നീക്കം.

സന്തോഷ് ജോര്‍ജ് കുളങ്ങരയെ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി സംസ്ഥാന ആസുത്രണ ബോര്‍ഡിലേയ്ക്ക് നാമനിര്‍ദേശം ചെയ്തത് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ടാണ്.

കെഎം മാണി സാറിന്‍റെ തറവാടിന് അയല്‍ക്കാരനും പാലാക്കാരനുമായ സന്തോഷിന്‍റെ വരവ് കേരള കോണ്‍ഗ്രസ് തട്ടകങ്ങളായ പാലായിലും കടുത്തുരുത്തിയിലും ഒരേപോലെ ഗുണം ചെയ്യുമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.

മാണിസാറിന്‍റെ നാടായ മരങ്ങാട്ടുപള്ളിക്കാരനായ സന്തോഷ് കടുത്തുരുത്തി നിയോജക മണ്ഡലത്തിലാണെങ്കിലും ഭാര്യവീട് പാലാ നിയോജകമണ്ഡലത്തിലെ ഭരണങ്ങാനത്താണ്.

പ്രശസ്ത വിദ്യാഭ്യാസ മാസികയായ ലേബര്‍ ഇന്ത്യാ ഗ്രൂപ്പ് സ്ഥാപകന്‍ ജോര്‍ജ് കുളങ്ങരയുടെ മകനാണ് സന്തോഷ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രതിനിധിയായി കടുത്തുരുത്തിയിലേയ്ക്ക് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പേര് പറഞ്ഞു കേട്ടിരുന്നുവെങ്കിലും പിന്നീട് സ്റ്റിഫന്‍ ജോര്‍ജ് മത്സരിക്കാന്‍ തീരുമാനിച്ചതോടെ ആ ചര്‍ച്ചകള്‍ അവസാനിച്ചിരുന്നു.

അന്ന് സന്തോഷായിരുന്നു കടുത്തുരുത്തിയില്‍ മത്സരിച്ചിരുന്നതെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ കേരള കോണ്‍ഗ്രസ് നോമിനിയായി പുതിയ പദവിയോടെ സന്തോഷ് ജോര്‍ജ് ഭരണ രംഗത്ത് സാന്നിധ്യം അറിയിച്ചതോടെ അതിന് സമീപഭാവിയില്‍ തന്നെ രാഷ്ട്രീയ അര്‍ഥങ്ങളും കല്‍പിക്കപ്പെടുന്നുണ്ട്.

ജോസഫ് വിഭാഗത്തില്‍ നിന്നും ഏറെപ്പേര്‍ കേരള കോണ്‍ഗ്രസ് - എമ്മിലേയ്ക്ക് വരാന്‍ അവസരം കാത്തിരിക്കുകയാണെങ്കിലും അവര്‍ക്ക് ജോസ് കെ മാണി പച്ചക്കൊടി കാണിച്ചിട്ടില്ല.

പകരം ജനകീയ മുഖങ്ങളെ പാര്‍ട്ടിയിലെത്തിക്കുന്നതിനാണ് ജോസ് കെ മാണിയുടെ നീക്കം. കൂടുതല്‍ പ്രൊഫഷണലുകള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്നാണ് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

kerala congress m
Advertisment