Advertisment

കര്‍ണ്ണാടകം രാജ്യതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കണം: രോഗികളുമായി എത്തുന്ന ആബുംലന്‍സുകള്‍ പോലും തടയുന്ന കര്‍ണ്ണാടകയുടെ നടപടി മനുഷ്യത്വപരമല്ല: ജോസ് കെ.മാണി

New Update

കോട്ടയം: കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്കുള്ള അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദ്രമായി ഇടപെടാന്‍ തയ്യാറാകണം. മനുഷ്യജീവന്‍ സംരക്ഷിക്കാനായി നടപടി സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ട് പോലും നടപ്പിലാക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Advertisment

publive-image

കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍ഗോട്ടെ രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. രോഗികളുമായി എത്തുന്ന ആബുംലന്‍സുകള്‍ പോലും തടയുന്ന കര്‍ണ്ണാടകയുടെ നടപടി മനുഷ്യത്വപ്പരമല്ല. മംഗുളുരൂ അടക്കമുള്ള കര്‍ണ്ണാടകയിലെ ആശുപത്രികളില്‍ നിരവധി മലയാളി നെഴ്‌സുമാരാണ് ജോലി ചെയ്യുന്നത്.

അര്‍പ്പണമനോഭാവത്തോടെ സേവനം അനുഷ്ടിക്കുമ്പോള്‍ ജോലിയുടെ ഭാഷയും ജനനസ്ഥലമൊന്നും അവര്‍ നോക്കാറില്ല. കോവിഡ് മഹാവ്യാധിക്കെതിരായി ഒരു മനസ്സോടെ പൊരുതേണ്ട ഈ ഘട്ടത്തില്‍ ഇത്തരം സങ്കുചിതമായ പിടിവാശികള്‍ ഉയര്‍ത്തുന്നത് ജനങ്ങളുടെ മൗലിക അവകാശങ്ങളെ ലംഘിക്കലാണ്. ഇനിയും ചര്‍ച്ചകള്‍ക്കായി സമയം കളയാതെ ദേശീയപാത തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ജോസ് കെ.മാണി പറഞ്ഞു.

Advertisment