Advertisment

കേരള യൂത്ത് ഫ്രണ്ട് (എം ) ജോസ് കെ മാണിക്ക് പിന്നിൽ :സാജൻ തൊടുക

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കുമരകം. കേരള യൂത്ത് ഫ്രണ്ട് പ്രവർത്തകർ ഒറ്റകെട്ടായി ജോസ് കെ മാണി എംപിക്ക് പിന്നിൽ അണിനിരക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക പ്രസ്താവിച്ചു. കെ എം മാണി സാർ ചോരയും ജീവനും കൊടുത്തു വളർത്തിയ ഈ പാർട്ടിയെ തകർക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല.

Advertisment

publive-image

പാർലമെന്ററി വ്യാമോഹം ഉള്ള ചില അവസരവാദികൾ മറുകണ്ടം ചാടിയാൽ ഈ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല, യഥാർത്ഥ കേരള കോൺഗ്രസ്‌ പ്രവർത്തകർ ജോസ് കെ മാണിയോടൊപ്പമാണ്. കേരള യൂത്ത് ഫ്രണ്ട് (എം )കുമരകം മണ്ഡലം കൺവൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു സാജൻ തൊടുക.

publive-image

മണ്ഡലം പ്രസിഡന്റ്‌ ബാബ്സൺ തൊട്ടിച്ചിറ അധ്യക്ഷത വഹിച്ചു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ജോസ് ഇടവഴിക്കൽ മുഖ്യ പ്രഭാഷണം നടത്തി. കേരള യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന ജനറൽ സെക്രട്ടറി ബിജു കുന്നെപ്പറമ്പൻ, ഷെയിൻ കുമരകം, ആൽബിൻ പേണ്ടാനo, രാജേഷ് പള്ളം, ദീപക് ഒറവണകളം, ബെന്നി മണ്ണാറ, ജെറിൻ ചേന്നാത്തു, ഡിനിൽ പുത്തൻകളം, ഫ്രാൻസി കുഞ്ഞുമോൻ, മോനിച്ചൻ സി എം, ജോബി പൊക്കത്തിൽ, ഷാരോൺ പാലക്കൽ എന്നിവർ പ്രസംഗിച്ചു.

jose kmani
Advertisment