Advertisment

കോൺ​ഗ്രസിലെ ഉൾപ്പാർട്ടി പോര്: യുപിഎ സർക്കാരിനെതിരെ തെറ്റായ ആരോപണങ്ങൾ ഉയർത്തുന്നത് നിർഭാ​ഗ്യകരമെന്ന് കെ. ജെ ജോസ് മോൻ

New Update

ഡൽഹി: കോൺ​ഗ്രസിലെ ഉൾപ്പാർട്ടി വഴക്കുകളുടെ പേരിൽ യുപിഎ സർക്കാരിനെതിരെ തെറ്റായ ആരോപണങ്ങൾ ഉയർത്തുന്നത് നിർഭാ​ഗ്യകരമെന്ന് എൻസിപി ദേശീയ സെക്രട്ടറി കെ. ജെ ജോസ് മോൻ.

Advertisment

യുപിഎ ​ഗവൺമെന്റ് കോൺ​ഗ്രസിന്റെ മാത്രം സർക്കാര് ആയിരുന്നില്ല. ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപിടിച്ചു അഭിപ്രായ സ്വതന്ത്ര്യം ഉറപ്പാക്കി രാജ്യത്തിന് മികച്ച നേട്ടങ്ങൾ നൽകിയ ​ഗവൺമെന്റ് ആയിരുന്നു രണ്ടാം യുപിഎ സർക്കാർ. ഭക്ഷ്യ സുരക്ഷാ നിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയ ചരിത്രപരമായ നിയമനിർമ്മാണങ്ങൾ ഉണ്ടായത് യുപിഎ സർക്കാരിന്റെ കാലത്താണ് .

ഏതാണ്ട് 27 കോടി ജനങ്ങളാണ് യുപിഎ സർക്കാരിന്റെ കാലത്ത് ദാരിദ്രത്തിൽ നിന്നും കരകയറിയത്.  ദാരിദ്ര നിർമാർജന മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടമാണിത്.

ആസൂത്രിതമായ ദുരാരോപണങ്ങളുടെ നടുവിൽ പെട്ടു പോയെങ്കിലും ജനാധിപത്യ മൂല്യങ്ങളും അഭിപ്രായസ്വാതന്ത്ര്യവും ചവിട്ടിമെതിക്കുന്ന ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു മതവൈര്യം വളർത്തി അധികാരം നിലനിർത്താൻ ശ്രമിക്കുന്ന മോദി കാലഘട്ടത്തിൽ യു പി എ ഭരണകാലം പ്രസക്തമാവുകയാണ്. യുപിഎ സർക്കാരിനെതിരെ ചെളിവാരിയെറിയുന്ന സമീപനത്തിൽ നിന്ന് കോൺഗ്രസ് നേതാക്കൾ പിന്തിരിയണമെന്ന് ജോസ് മോൻ ആവശ്യപ്പെട്ടു

Advertisment