Advertisment

തലമുറകളുടെ ഉള്‍ക്കരുത്തുമായി കണ്ണിമലയ്ക്ക് തേജസ്‌ പകര്‍ന്ന പേഴുത്തുമൂട്ടില്‍ ചാക്കോച്ചന് (പാപ്പന്‍ - 94 ) ഇന്ന് നാടിന്‍റെ യാത്രാമൊഴി. മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യ കാര്‍മ്മികനാകും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

എരുമേലി / കോട്ടയം : നാല് തലമുറകളുടെ ഉള്‍ക്കരുത്തുമായി ഒരു നാടിനു തേജസ്‌ പകര്‍ന്ന പേഴുത്തുമൂട്ടില്‍ ജോസഫ് ചാക്കോ (94 ) എന്ന പാപ്പന് ഞായറാഴ്ച നാടിന്‍റെ യാത്രാമൊഴി. ജോസഫ് ചാക്കോയുടെ സംസ്കാരം ഞായര്‍ രണ്ടിന് കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കണ്ണിമല സെന്റ് ജോസഫ്സ് പള്ളിയില്‍ നടക്കും.

പേഴുത്തുമൂട്ടില്‍ ജോസഫ്അന്നമ്മ ദമ്പതികളുടെ ആറുമക്കളില്‍ ഇളയമകനാണ് ജോസഫ് ചാക്കോ (ചാക്കോച്ചന്‍) . ചാക്കോച്ചന്റെ അമ്മ തോക്കനാട്ട് കുടുംബാംഗമാണ്. അമ്മ മുട്ടത്തു വര്‍ക്കിയുടെ സഹോദരീപുത്രിയാണ്. 1925 ല്‍ ജനിച്ച ചാക്കോച്ചന്‍ 1949ല്‍ ചങ്ങനാശേരി പാണാട്ടില്‍ അന്നമ്മയെ വിവാഹം കഴിച്ചത്.

75 വര്‍ഷത്തോളം സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുവാന്‍ ദൈവം ഇവര്‍ക്ക് അനുഗ്രഹം നല്കി. മൂന്നു ആണ്‍മക്കളും നാലു പെണ്‍മക്കളും ഉള്‍പ്പെടെ ഏഴുമക്കളെ നല്‍കി ദൈവം അനുഗ്രിച്ചു. നാലുതലമുറകളെ കാണുവാനുള്ള ഭാഗ്യവും ലഭിച്ചു. 19 കൊച്ചുമക്കളും അവരുടെ മക്കള്‍ 20 പേരുമുണ്ട്.

ചെങ്ങളം പള്ളിവികാരി ഫാ. ഷാജി കുളമ്പള്ളി സഹോദരിപുത്രന്റെ മകനാണ്. സിസ്റ്റര്‍ അന്നമ്മ കുളമ്പള്ളി സഹോദരി പുത്രിയുമാണ്.

ചെറുവള്ളി, പച്ചക്കാനം എന്നീ എസ്റ്റേറ്റുകളുടെ സൂപ്രണ്ടായിരുന്ന ചാക്കോച്ചന്‍ മികച്ച കര്‍ഷകന്‍ കൂടിയായിരുന്നു.

ഇടവകയോടും പൊതുസമൂഹത്തോടും എക്കാലവും ചേര്‍ന്നുനിന്ന വ്യക്തിത്വമായിരുന്നു.

കമുകുംകുഴി പാലവും റോഡും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതാണ് പാപ്പനെ നാട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത് . ഈ പാലം പീന്നിട് ’പാപ്പന്‍ പാലം’ എന്ന് അറിയപ്പെടുകയും ചെയ്യുന്നു. 94ാം വയസിലും യാത്രകളെ സ്നേഹിച്ചു.

വേളങ്കണ്ണി, ചേര്‍പ്പുങ്കല്‍ പള്ളികളിലെ സ്ഥിരതീര്‍ഥാടകനായിരുന്നു. ഈ പ്രായത്തിലും തനിയെ യാത്ര ചെയ്ത് മക്കളെയും കൊച്ചുകളെയും അവരുടെ വീടുകളില്‍ ചെന്നുകണ്ട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയിരുന്നു

kottayam
Advertisment