പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് കാലുതിരുമ്മലിന്റെ മറവില്‍ ; അഞ്ചു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച് തുടങ്ങിയത് മൂന്നാം വയസ്സ് മുതല്‍ ; ആശ്വാസഭവന്‍ ഡയറക്ടറുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, January 12, 2018

കോ​ട്ട​യം: പാ​ന്പാ​ടി ആ​ശ്വാ​സ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ജോ​സ​ഫ് മാ​ത്യു (58) പീ​ഡ​നക്കേസി​ൽ വീ​ണ്ടും അകത്ത്‌ . ആ​ശ്വാ​സ ഭ​വ​നി​ലെ അ​ന്തേ​വാ​സി​യും ഇ​ടു​ക്കി സ്വ​ദേ​ശി​യു​മാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 27 നാ​ണ് ജോ​സ​ഫി​നെ ആ​ദ്യ​മാ​യി പാ​ന്പാ​ടി സി​ഐ ആ​യി​രു​ന്ന സാ​ജു വ​ർ​ഗീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​തേ തു​ട​ർ​ന്ന് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന 20 കു​ട്ടി​ക​ളെ പോ​ലീ​സ് ഇ​ട​പെ​ട്ട് മ​റ്റൊ​രു സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​വി​ടെ കു​ട്ടി​ക​ളെ കൗ​ണ്‍​സലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​പ്പോ​ൾ അ​ഞ്ചു മു​ത​ൽ 14 വ​യ​സ് വ​രെ​യു​ള്ള നാ​ലു കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​തി​നാ​ണ് അ​റ​സ്റ്റ്. ഇ​തി​ൽ അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി​യെ മൂ​ന്നാ​മ​ത്തെ വ​യ​സി​ൽ പീ​ഡി​പ്പി​ച്ചു തു​ട​ങ്ങി​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​വും കൗ​ണ്‍​സലിം​ഗി​ലു​ടെ പു​റ​ത്തു വ​ന്നു.

ഇയാളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്‌ .ജോ​സ​ഫ് മാ​ത്യു പെ​ണ്‍​കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് കാ​ലു തി​രു​മ്മ​ലി​ന്‍റെ മ​റ​വി​ലായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ത​ട​വു​കാ​രു​ടെ കു​ട്ടി​ക​ളാ​ണ് ഇ​വി​ടത്തെ അ​ന്തേ​വാ​സി​ക​ൾ. അ​തി​നാ​ൽ ചോ​ദി​ക്കാ​നും പ​റ​യാ​നും ആ​ളി​ല്ലാ​ത്ത തീ​ർ​ത്തും അ​നാ​ഥ​രാ​യ കു​ട്ടി​ക​ളാ​ണി​വ​ർ. ഇ​വ​രെ എ​ന്തു ചെ​യ്താ​ലും ആ​രും ചോ​ദി​ക്കി​ല്ലെ​ന്നു ക​രു​തി വ​ർ​ഷ​ങ്ങ​ളാ​യി പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

രാ​ത്രി​യി​ൽ ഭാ​ര്യ ഉ​റ​ങ്ങി​ക്ക​ഴി​യു​ന്പോ​ൾ കു​ട്ടി​ക​ളു​ടെ മു​റി​യി​ലെ​ത്തി വി​ളി​ച്ചു​ണ​ർ​ത്തി കാ​ല് തി​രു​മ്മി​ക്കും. ഇ​തി​നി​ട​യി​ലാ​ണ് പീ​ഡ​നം. ആ​ദ്യ കേ​സി​ൽ മൂ​ന്നു മാ​സ​ത്തോ​ളം റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന ജോ​സ​ഫ് ന​വം​ബ​ർ ആ​ദ്യ​ത്തോ​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.

ജോ​സ​ഫി​ന് ത​മി​ഴ്നാ​ട്ടി​ലെ ദി​ണ്ടി​ഗ​ലി​ലും സ​മാ​ന രീ​തി​യി​ലു​ള്ള സ്ഥാ​പ​ന​മു​ണ്ട്. ഇ​വി​ടെ ഇ​രു​പ​തോ​ളം കു​ട്ടി​ക​ളെ താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ദ്യ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ജോ​സ​ഫ് നേ​രേ പോ​യ​ത് ത​മി​ഴ്നാ​ട്ടി​ലേ​ക്കാ​ണ്. അ​വി​ട​ത്തെ കു​ട്ടി​ക​ളും പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

പാ​ന്പാ​ടി സി​ഐ യു. ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കു​ട്ടി​ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത് ജോ​സ​ഫി​നെ​തി​രെ കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജോ​സ​ഫ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലു കു​ട്ടി​ക​ളു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

×