Advertisment

ത്രില്ലടിപ്പിക്കാന്‍ ജോജുവിന്റെ 'ജോസഫ്' വരുന്നു; ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

Joseph Official Teaser

Advertisment

ജോജു ജോര്‍ജ്ജിന്റെ വ്യത്യസ്ത മേക്കോവറിലൂടെ ശ്രദ്ധിക്കപ്പെട്ട ചിത്രം 'ജോസഫി'ന്റെ ടീസര്‍ പുറത്തെത്തി. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ സ്വഭാവം വിളിച്ചറിയിക്കുന്നതാണ് ടീസര്‍.

വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തില്‍ ജോജുവിന്റെ കഥാപാത്രം. ഷാഹി കബീര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവനാണ്. കിരണ്‍ ദാസ് എഡിറ്റിംഗ്. സംഗീതം രഞ്ജിന്‍ രാജ്. സൗണ്ട് ഡിസൈന്‍ ടോണി ബാബു. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ഇര്‍ഷാദ്, ആത്മീയ, മാളവിക മേനോന്‍, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ് തന്നെയാണ് നിര്‍മ്മാണം. അടുത്ത മാസം തീയേറ്ററുകളില്‍.

 

Advertisment