Advertisment

പാരമ്പര്യ ചികിത്സകന്‍ പൂവരണി പാറേക്കാട്ട് ജോസഫ് സെബാസ്റ്റ്യന്‍ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

പാലാ:  പാരമ്പര്യ ചികിത്സാ രംഗത്ത് ശ്രദ്ധേയനായിരുന്ന പൂവരണി പച്ചാത്തോട് പാറേക്കാട്ട് ജോസഫ് സെബാസ്റ്റ്യന്‍ (പാറേക്കാട്ട് കുഞ്ഞേട്ടന്‍ - 88) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു തറവാട്ടില്‍ ആരംഭിക്കുകയും തുടര്‍ന്ന്‍ പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടുന്നതുമായിരിക്കും .

ഭാര്യ പരേതയായ അന്നക്കുട്ടി ഭരണങ്ങാനം പറമുണ്ടയില്‍ കുടുംബാംഗമാണ്.

മുടി കൊഴിച്ചിലിനും അകാല നരയ്ക്കുമെതിരെ ഇദ്ദേഹം നല്‍കിയിരുന്ന പച്ചമരുന്നും എണ്ണയും നിരവധി ആളുകള്‍ക്ക് പ്രയോജനകരമായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇദ്ദേഹത്തിന്റെ നാട്ടുചികിത്സ തേടിയെത്തുമായിരുന്നു. വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെ കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഇളയ മകന്‍ വിനോദ് സെബാസ്റ്റ്യനാണ് കുഞ്ഞേട്ടന്റെ ചികിത്സ തുടരുന്നത്.

മക്കള്‍: ജോജി, സിബി (പുലിയന്നൂര്‍), സന്തോഷ്‌, വിനോദ് (ബിസിനസ്, തൃശൂര്‍), എല്‍സമ്മ ചിറയില്‍ - ആര്‍പ്പൂക്കര (യുഎസ്), ആനിയമ്മ മാളിയേക്കല്‍ (തൊടുപുഴ), ജയമ്മ പൊട്ടന്‍കുളം (കാഞ്ഞിരപ്പള്ളി).

മരുമക്കള്‍: പരേതനായ ചിറയില്‍ വി ഫ്രാന്‍സിസ് - ആര്‍പ്പൂക്കര (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, യു എസ് എ), ജോയി മാളിയേക്കല്‍ - തൊടുപുഴ (ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റും കെ പി സി സി നിര്‍വ്വാഹക സമിതി അംഗവും), ആന്റണി തോമസ്‌ പൊട്ടന്‍കുളം (കാഞ്ഞിരപ്പള്ളി), ബിബി ജോജി മലയില്‍ , തത്തംപള്ളി, ആലപ്പുഴ - ( അല്‍ഫോണ്‍സ കോളേജ് പാലാ ), സുജ എലിസബത്ത് സിബി ആറ്റുകടവില്‍, ചെന്നൈ -(അധ്യാപിക, പാലാ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്), ബ്ലെസി സന്തോഷ്‌ ഈറ്റത്തോട്ട്, പൂവരണി (ടീച്ചര്‍, ജ്യോതി പബ്ലിക് സ്കൂള്‍, പൈക).

pala news kottayam news
Advertisment