Advertisment

ജോസഫ് വിഭാഗം നേതാക്കള്‍ നയം വ്യക്തമാക്കണം: എൻ ജയരാജ്

New Update

കെ.എം മാണി വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താവായ ഫ്രാന്‍സിസ് ജോര്‍ജിന്റെ ചുവടുമാറ്റത്തെക്കുറിച്ച് മാണിസാറിനെ ഇപ്പോഴും സ്‌നേഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ജോസഫ് വിഭാഗം നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് ഡോ.എന്‍.ജയരാജ് എം.എല്‍.എ.

മാണി സാറിനെ പരസ്യമായി വിയോജിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടിയും മുന്നണിയും വിട്ടത്. മുമ്പൊരിക്കല്‍ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ ലയിച്ചപ്പോള്‍ യു.ഡി.എഫ് നേതൃത്വം പ്രതികരിച്ചത്.

ഈ ലയനത്തിന്‍റെ ഗുണവും ദോഷവും കെ.എം മാണി തന്നെ അനുഭവിക്കണം എന്നാണ്. ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണി വിട്ട് രാഷ്ട്രീയഭാഗ്യാന്വേഷിയായി വന്നുചേരുമ്പോള്‍ ഇതിന്റെ ഗുണവും ദോഷവും ജോസഫ് വിഭാഗം തന്നെ അനുഭവിക്കേണ്ടിവരുമെന്നും ജയരാജ് എം.എല്‍.എ പറഞ്ഞു.

joseph vibhagam
Advertisment