Advertisment

വിശ്വാസം മുതലെടുത്തു സൗഹൃദം സ്ഥാപിച്ച ശേഷം ജോത്സ്യന്‍ ചമഞ്ഞു യുവതിയില്‍ നിന്ന് 32 ലക്ഷത്തോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

New Update

തിരുവനന്തപുരം: വിശ്വാസത്തിന്‍റെ മറവില്‍ സ്ത്രീ ചുഷണം ചെയ്ത ജ്യോസ്ത്യന്‍ അറസ്റ്റില്‍. ജ്യോത്സ്യന്‍ ചമഞ്ഞു സ്ത്രീകളുടെ ആഭരണങ്ങളടക്കം 32 ലക്ഷം രൂപയോളം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍.

Advertisment

publive-image

മണ്ണന്തല സ്വദേശി അജിത് കുമാറാണു പിടിയിലായത്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്.സൗഹൃദം സ്ഥാപിച്ച ശേഷം ജോത്സ്യന്‍ ആണെന്ന് വിശ്വസിപ്പിക്കുകയും വീട്ടിലെത്തുന്നവരുടെ ഭാവി കാര്യങ്ങള്‍ പ്രവചിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

പ്രത്യേകതരം രത്നങ്ങള്‍ വച്ചു നല്‍കാമെന്നു പറഞ്ഞു ആഭരണങ്ങള്‍ ഊരി വാങ്ങി വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്തിരുന്നത്. വില്‍പനയ്ക്ക് ശേഷം സ്ഥലംവിടും പൊലീസ് പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

jothisham thattippu
Advertisment