Advertisment

കർഷകരോട് കേന്ദ്ര സർക്കാർ നീതി പുലർത്തണം : ജോയി എബ്രാഹം

New Update

publive-image

Advertisment

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ സഹായിക്കുന്ന കാര്യത്തിൽ ആത്മാർത്ഥമായ സമീപനം സ്വീകരിക്കുന്നില്ലന്നു കേരളാ കോൺഗ്രസ് (ജോസഫ്) ജനറൽ സെക്രട്ടറി ജോയി എബ്രാഹം എക്സ് എംപി അഭിപ്രായപ്പെട്ടു. അതിജീവനത്തിന് വേണ്ടി സമരം ചെയ്യുന്ന കർഷകരോട് നീതി പുലർത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം എന്നും ജോയി എബ്രാഹം പറഞ്ഞു.

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് (എം ) ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പാർട്ടി ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടി ഉന്നതാതികാര സമിതി അംഗം ജോണി നെല്ലൂർ എക്സ് എംഎല്‍എ മുഖ്യ പ്രസംഗം നടത്തി. ഗന്ധിജി സ്റ്റഡി സെന്റർ ചെയർമാനും, പാർട്ടി സ്റ്റിയറിംഗ് കമ്മറ്റി അംഗവുമായ അപ്പു ജോൺ ജോസഫ് കർഷ ഐക്യദാർഡ്യ പ്രഖ്യാപനം നടത്തി.

പാർട്ടി ഉന്നതാധികാരി സമിതി അംഗങ്ങളായ കെ.എഫ് വർഗീസ്, വി.ജെ. ലാലി, പ്രിൻസ് ലൂക്കോസ്, ഏലിയാസ് സഖറിയാ , ജയിസൺ ജോസഫ്, പോൾസൺ ജോസഫ് , മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂർ മോഹൻകുമാർ , മജു പുളിക്കാൻ, ജോസ് മോൻ മുണ്ടക്കൽ, തോമസ് കുന്നപ്പള്ളി, മൈക്കിൾ ജയിംസ്, കുര്യൻ പി.കുര്യൻ, എ.സി. ബേബിച്ചൻ, ജോർജ് പുളിങ്കിട്, സി.വി.തോമസുകുട്ടി, എ. സി. ബേബിച്ചൻ , കെ.പി.പോൾ , സന്തോഷ് കാവുകാട്ട് സാബു പ്ലാത്തോട്ടം, പ്രസാദ് ഉരുളികുന്നം , സ്റ്റീഫൻ ചാഴികാടൻ, ചെറിയാൻ ചാക്കോ , കെ.എസ്. ചെറിയാൻ, അജി കെ ജോസഫ് , ജോയ്സി കാപ്പൻ, ഷിജു പാറയിടുക്കിൽ , സാബു പീടിയേക്കൽ , ജോയി കെ.മാത്യു, മത്തച്ചൻ പുതിയിടത്തു ചാലിൽ, സെബാസ്റ്റ്യൻ ജോസഫ് നോയൽ ലുക്ക്, തങ്കച്ചൻ മണ്ണിശ്ശേരി, ടോമി ജോസഫ് , മൈക്കിൾ കാവുകാട്ട് , അനീഷ് കൊക്കര, പ്രതീഷ് പട്ടിത്താനം, ബിജു മാറച്ചേരി, തങ്കച്ചൻ പയ്യനാടൻ, ടോമി നരിക്കുഴി, ഷിനു പാലത്തുങ്കൽ, ജോമോൻ ഇരുപ്പക്കാട്ടിൽ, ടിറ്റോ പയ്യനാടൻ, അമൽ കോലത്ത്, ജസ്റ്റിൻ പാലത്തുങ്കൽ, ബിജോ മാഞ്ഞുർ , ജോൺസൺ എഴുമാതുരുത്ത്, മെൽബിൻ പറമുണ്ട എന്നിവർ പ്രസംഗിച്ചു

kottayam news
Advertisment