Advertisment

ജോയ്സ് ജോര്‍ജിന്‍റെ നേട്ടങ്ങളാക്കി പ്രസിദ്ധീകരിച്ചത് പലതും മുന്‍ സര്‍ക്കാരിന്റെയും മുന്‍ എം.പി.യുടെയും ?

author-image
സാബു മാത്യു
Updated On
New Update

publive-image

Advertisment

തൊടുപുഴ : സത്യം എത്രകാലം കഴിഞ്ഞാലും തെളിഞ്ഞു വരുമെന്നതിന്റെ തെളിവാണ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇ.എസ്‌.എ. നിയന്ത്രണങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും എന്നാല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാത്തതിന്റെ പേരില്‍ ഇടുക്കി എം.പി. ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടതായും ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു.

ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്‌ ഉമ്മന്‍ വി ഉമ്മന്‍ പങ്കെടുത്ത കര്‍ഷകസംഗമത്തിലെ ജനപങ്കാളിത്തവും എം.പിയ്‌ക്ക്‌ സ്വീകരണം നലല്‍കിയ യോഗത്തിന്റെ ജനപങ്കാളിത്തവും കാണിക്കുന്നത്‌. എം.പി. എന്ന നിലയില്‍ സ്വാഭാവികമായി ലഭിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കാര്യമായ ഒരു വികസനവും കൊണ്ടുവരാന്‍ എം.പി.യ്‌ക്ക്‌ കഴിഞ്ഞിട്ടില്ല.

വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയിറക്കിയ പ്രസിദ്ധീകരണത്തില്‍ അവകാശപ്പെട്ട പലതും മുന്‍ സര്‍ക്കാരിന്റെയും മുന്‍ എം.പി.യുടെയും ശ്രമഫലമായുണ്ടായതാണ്‌.

publive-image

പ്രളയദുരിതാശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. 5 മാസം പിന്നിട്ടിട്ടും പത്തു ശതമാനം റോഡുകള്‍ പോലും പണി തീര്‍ന്നിട്ടില്ല. മഴക്കാലം വരുന്നതിനു മുമ്പായി വീടുകള്‍ പണിയുന്നതിനോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനോ കഴിയുമെന്ന്‌ തോന്നുന്നില്ല.

ജില്ലയിലെ ഓരോ പഞ്ചായത്തുകളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ പിഴവ്‌ ചൂണ്ടിക്കാട്ടി ബുധനാഴ്ച ഉച്ചയ്‌ക്ക്‌ 1-ന്‌ ചെറുതോണിയിലെത്തുന്ന പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ വിശദമായ നിവേദനം ഡി സി സി നല്‍കും. സംസ്ഥാന സര്‍ക്കാര്‍അ അവഗണനയില്‍ പ്രതിഷേധിച്ച്‌ ജനുവരി 11-ന്‌ രാവിലെ 11 മണിയ്‌ക്ക്‌ ജില്ലയിലെ 57 കേന്ദ്രങ്ങളില്‍ 5 മിനിട്ട്‌ വാഹനങ്ങള്‍ തടയുമെന്നും അദ്ദേഹം പറഞ്ഞു.

idukki con
Advertisment