Advertisment

ഇന്ത്യൻ തൊഴിലാളികളെ സുരക്ഷിതമായും നിയമാനുസൃതമായും നാട്ടിലെത്തിക്കും .അംബാസിഡര്‍ ഡോ: ഔസാഫ്‌ സയ്യിദ് .

author-image
admin
New Update

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയും മിറാത് അൽ റിയാദും സംയുക്തമായി കഴിഞ്ഞ ഒരു വർഷമായി ശമ്പളം ലഭിക്കാതെ പ്രയാസമ നുഭവി ക്കുന്ന വിവിധ രാജ്യങ്ങളിലെ തൊഴിലാളികൾ ജോലി ചെയ്തു വന്നിരുന്ന റിയാദിലെ ജെ&പി കമ്പനിയിലെ ആയിരത്തിൽ പരം തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ്  ഇഫ്താർ സംഗമം സംഘടിപ്പിച്ചത്.

Advertisment

publive-image

സംഗമത്തിന്റെ മുഖ്യ അതിഥി ഇന്ത്യൻ അംബ്ബാസിഡർ ഡോ: ഔസാഫ് സയ്യിദ് ആയി രുന്നു. വൈകീട്ട് ആറു മണിയോട് കൂടി ക്യാമ്പിലെത്തിയത്തിയ അംബാസിഡറേ വേള്‍ഡ് മലയാളി ഫെഡറേഷന്  വേണ്ടി ഗ്ലോബൽ വൈസ് ചെയർ മാൻ നൗഷാദ് ആലുവ മിറാത് അൽ റിയാദിന് വേണ്ടി ചെയർമാൻ റാഫി കൊയ്‌ലാണ്ടിയും കൂടി സ്വീകരിച്ചു.

എംബസി വെൽഫെയർ കോൺസൽ ഡി.ബി ബാട്ടിയോടൊപ്പം ക്യാമ്പിലെത്തിയ  അംബാ സിഡര്‍ നിയുക്തരായ തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ഇബ്രാഹിം ഫാലഹ് അൻസി,അതീഹ് ജാബർ സഹ്‌റാനി എന്നിവരോടൊപ്പം തൊഴിലാളികളുമായി കൂടി ക്കാഴ്ച നടത്തുകയും കമ്പനിയിലെ അവശേഷിക്കുന്ന ഇന്ത്യൻ തൊഴിലാളികളെ സുരക്ഷി തമായും നിയമാനുസൃതമായും നാട്ടിലെത്തിക്കുമെന്ന് തൊഴിലാളികൾക്ക് ഉറപ്പ് നൽകി അതിൽ കുറച്ചു പേർക്ക് ഈദിനു മുന്നേ നാട്ടിൽ എത്തിക്കുമെന്നും അദ്ധേഹം പറഞ്ഞു.

publive-image

ഫോറിൻ വിദേശകാര്യ മന്ത്രാലയത്തിൽ വന്ന് ചാർജെടുത്ത ശേഷം വിദേശകാര്യ മന്ത്രാലയ യോഗത്തിൽ പങ്കെടുക്കുകയും വിദേശകാര്യ സഹമന്ത്രി ആദിൽ ജുബൈ ലുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇത്രയും തൊഴിലാളികൾക്ക് പെട്ടെന്ന് എക്സിറ്റ് അടിക്കാനുള്ള സാഹചര്യം ഉണ്ടായതെന്നും അംബാസഡർ പറഞ്ഞു. തുടർന്ന് തൊഴി ലാളികളോടൊപ്പം അംബാസഡർ നോമ്പ് തുറക്കുകയും ഇഫ്താർ സംഗമത്തിൽ  പങ്കെ ടുക്കാന്‍  കഴിഞ്ഞതിൽ അദ്ധേഹം സന്തോഷം പങ്കിടുകയും ചെയ്തു.

സൗദി ലേബർ മിനിസ്ട്രിയുടെയും, വിദേശകാര്യ മന്ത്രാലയം, സൗദി വിദേശകാര്യ സഹമന്ത്രിയുടെയും മറ്റ് സൗദി അകൃതരുടെയും നിസ്സീമമായ സഹകരണത്തിന് അംബാസിഡർ പ്രത്യേകം നന്ദി പറയുകയുണ്ടായി.നോമ്പ് തുറക്ക് ശേഷം നടന്ന ചടങ്ങിൽ സൗദിയിൽ ഇന്ത്യൻ അംബാസിഡറായി ചാർജെടുത്ത ശേഷം ആദ്യമായി ജെ & പി ക്യാംപിലെ കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളോടൊപ്പം ഇഫ്താറിൽ പങ്കെടുത്ത അദ്ദേഹം ജനകീയ അംബാസിഡർ ആണെന്ന് റിയാദ് സമൂഹത്തിന് തെളിയിക്കുന്ന താണെന്ന് വേള്‍ഡ് മലയാളി  ഫെഡറേഷന്‍ സൗദി കോഡിനേറ്റർ ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു

publive-image

റിയാദ് സെൻട്രൽ കമ്മറ്റിയ്ക്ക് വേണ്ടി സ്റ്റാൻലി ജോസ്, മുഹമ്മദലി  മരോട്ടിക്കൽ, സാബു ഫിലിപ്പ്, ജലീൽ പള്ളം തുരുത്തി എന്നിവർ ചേർന്ന് ബൊക്കെ നൽകി സ്വീകരിച്ചു. ഡോക്ടർ: മജീദ് ചിങ്ങോലി, മിറാത് , റിയാദ് സ്പോൺസർ, മാനേജ്മെൻറ് ടീം, അഷ്‌റഫ് വടക്കേവിള, സത്താർ കായംകുളം, സൈഗം ഖാൻ, സലിം മാഹി, സന്തോഷ് ഷെട്ടി,, എംതി യാസ്‌ അഹ്മദ് റിയാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്ത കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. .

ഇഫ്താർ സംഗമത്തിന്റെ പരിപാടികൾക്ക് അഹമ്മദ് കബീർ, അബ്ദുൽ അസീസ്, ഇഖ്ബാൽ കോഴിക്കോട് ,സലാം പെരുമ്പാവൂർ,നാസർ ലൈസ്,ഹബീബ് റഹ്‌മാൻ, മുഹമ്മദ് കായം കുളം,നസീർ ഹനീഫ,രാജൻ കാരിച്ചാൽ,,ഡൊമനിക് സാവിയോ,ഷംനാദ് കരുനാഗപ്പള്ളി,ഇബ്രാഹിം സുബ്ഹാൻ,നവീൻ,അമീൻ അക്ബർ നിഹ്മത്തുള്ള, ഹാരിസ് ചോല, മീന ട്രേഡിങ്ങ് സ്റ്റാഫ്, മിറാത് അൽ റിയാദ് സ്റ്റാഫ് എന്നിവർ നേതൃത്വം നൽകി. ഇഫ്താർ സംഗമത്തിന് ഭക്ഷണ കിറ്റുകൾ ജ്യൂസ് മറ്റു ഭക്ഷണ സാധനങ്ങൾ തന്നു സഹാ യിച്ച റിയാദിലെ. ഹോട്ടലുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ചടങ്ങിൽ ട്രഷറർ റിജോഷ് നന്ദിയും പറഞ്ഞു…

Advertisment