Advertisment

പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പാക്കിയിരിക്കുന്നത് കോണ്‍ഗ്രസിന്‍റെ സമുന്നത നേതാക്കളുടെ ആഗ്രഹം: ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ

New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ പി നദ്ദ. കാര്യമറിയാതെയാണ് കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്.

Advertisment

publive-image

മഹാത്മാ ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിങ്ങനെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളുടെ ആഗ്രഹമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നടപ്പാക്കിയിരിക്കുന്നത്. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതേ കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൗരത്വ ഭേദഗതി നിയമത്തിലെ പ്രശ്‌നമെന്താണെന്ന് രണ്ടു വാചകത്തില്‍ പറഞ്ഞു തരാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്‌ 10 വരി പറയാനാകുമോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തെ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നതെന്നും നദ്ദ ആരോപിച്ചു.

JP NADHA RESPONSE
Advertisment