Advertisment

സ്വര്‍ണത്തിന്റെ നിറം എല്ലായിടത്തും മഞ്ഞയാണ്; എന്നാല്‍ കേരളത്തില്‍ ഇത് ചുവപ്പാണ്; കളളനെ സ്വന്തം കയ്യിലൊളിപ്പിച്ച ശേഷം മറ്റുളളവരോട് തിരയാനാണ് മുഖ്യമന്ത്രി പറയുന്നത്; പിണറായി വിജയനെതിരെ ജെ പി നഡ്ഡ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോട്: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ. കളളനെ സ്വന്തം കയ്യിലൊളിപ്പിച്ച ശേഷം മറ്റുളളവരോട് തിരയാനാണ് മുഖ്യമന്ത്രി പറയുന്നത്.

Advertisment

publive-image

ഐടി ഓഫീസറും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുമായുളള ബന്ധം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ കളളക്കടത്ത് കേസിലെ എന്‍ഐഎ അന്വേഷണത്തില്‍ മുഴുവന്‍ കുറ്റക്കാരും വെളിച്ചത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് പുതുതായി നിര്‍മ്മിച്ച ജില്ലാ കമ്മിറ്റി ഓഫീസ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെ പി നഡ്ഡ.

മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇപ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. സ്വര്‍ണ കളളക്കടത്ത് കേസില്‍ പഴുതടച്ച അന്വേഷണം നടത്തണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. കളളനെ സ്വന്തം കയ്യിലൊളിപ്പിച്ച ശേഷം മറ്റുളളവരോട് തിരയാനാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നതെന്നും നഡ്ഡ പറയുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും എന്‍ഐഎ വെളിച്ചത്ത് കൊണ്ടുവരുമെന്നും നഡ്ഡ പറഞ്ഞു.

സ്വര്‍ണത്തിന്റെ നിറം എല്ലായിടത്തും മഞ്ഞയാണ്. എന്നാല്‍ കേരളത്തില്‍ ഇത് ചുവപ്പാണ്. ഐടി ഓഫീസറും മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സെക്രട്ടറിയും തമ്മിലുളള ബന്ധം എന്താണെന്നും നഡ്ഡ ചോദിച്ചു.

കേരളത്തിലെ കോവിഡിന്റെ യഥാര്‍ത്ഥ കണക്കുകള്‍ പിണറായി സര്‍ക്കാര്‍ മറച്ചുവെയ്ക്കുകയാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഡോക്ടര്‍മാരും പരിശോധന വര്‍ധിപ്പിക്കാന്‍ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാല്‍ ഇതിനോട് നിഷേധാത്മകമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും നഡ്ഡ ആരോപിച്ചു.

cm pinarayi gold smuggling case jp nandha
Advertisment