Advertisment

നീ അവനെ കെട്ടീട്ട് ഇവന്റെ കൂടെ നടക്കുകയാണോ ?; പുറത്തുവച്ച് ജൂഹിയെ രോഹിനൊപ്പം കാണുമ്പോള്‍ ലച്ചുവിന്റെ ആരാധകരായ അമ്മമാര്‍ ചോദിക്കുന്നത് ഇങ്ങനെ.. ; ആ കല്യാണം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി ; ഉപ്പും മുളകും ഉപേക്ഷിക്കാൻ കാരണം വെളിപ്പെടുത്തി ജൂഹി !!

author-image
ഫിലിം ഡസ്ക്
New Update

പ്പും മുളകിലൂടെ ലച്ചു എന്ന കഥാപാത്രമായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. എന്നാല്‍ പരിപാടിയിലെ വിവാഹത്തിന് ശേഷം താരത്തെ പ്രേക്ഷകര്‍ സ്‌ക്രീനില്‍ കണ്ടില്ല.ഇപ്പോഴിതാ പരിപാടി ഉപേക്ഷിച്ചതില്‍ കൂടുതല്‍ വിശദ്ധീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ജൂഹി.

Advertisment

publive-image

‘ഉപ്പും മുളകും വിട്ടു. ഇനി പഠിത്തത്തിലേക്ക്. പ്ലസ്ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നതായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കു കാരണം പഠിത്തം പാതിവഴിയിലായി. പഠിത്തത്തില്‍ ശ്രദ്ധിക്കാതെ സീരിയലില്‍ അഭിനയിക്കുന്നത് അച്ഛന്റെ വീട്ടുകാര്‍ക്ക് അത്ര താത്പര്യമുണ്ടായിരുന്നില്ല.

ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതും അവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ സമ്മര്‍ദം കൂടിയപ്പോള്‍ നിര്‍ത്തി. ആ വിവാഹം റിയലാണെന്ന് നാട്ടുകാരും വിശ്വസിച്ചിരുന്നു. പുറത്ത് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടായി. സോഷ്യല്‍ മീഡിയയും അത് ആഘോഷമാക്കി. പിന്നെ, എന്റെ വിവാഹം വരുമ്ബോള്‍ നിര്‍ത്തുമെന്ന് അണിയറക്കാരോട് നേരത്തേ പറഞ്ഞിരുന്നതുമാണ്.’ജൂഹി പറഞ്ഞു.

താന്‍ കാരണമാണ് ഇവള്‍ ഉപ്പും മുളകും നിര്‍ത്തിയെന്ന് പറഞ്ഞ് ദേഷ്യപ്പെട്ട് കുറേ മെസേജുകള്‍ തനിക്ക് വന്നെന്ന് ജൂഹിയുടെ ഭാവി വരന്‍ രോവിന്‍ പറഞ്ഞു. ‘ഞങ്ങള്‍ പുറത്തു പോകുമ്ബോള്‍ അമ്മമാരൊക്കെ വന്ന് ജൂഹിയോട് ചോദിക്കും. നീ അവനെ കെട്ടീട്ട് ഇവന്റെ കൂടെ നടക്കുകയാണോ എന്നൊക്കെ’ രോവിന്‍ പറഞ്ഞു.

Advertisment