Advertisment

ജൂഹി ചൗളയുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആരാധകന്റെ പാട്ട്; ദില്ലി ഹൈക്കോടതി കേസെടുത്തു

author-image
ഫിലിം ഡസ്ക്
New Update

രാജ്യത്ത് 5ജി വയർലെസ് നെറ്റ്‍വർക്ക് നടപ്പിലാക്കുന്നതിനെതിരെ ജൂഹി ചൗള നല്‍കിയ ഹർജി ദില്ലി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ പാട്ടുപാടി ആരാധകന്‍. ഓൺലൈനായി കേസ് പരി​ ഗണിക്കുന്നതിനിടെ ആണ് ആരാധകൻ ജൂഹിയുടെ പാട്ടുകൾ പാടിയത്. പിന്നാലെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി ഇയാൾക്കെതിരെ കേസെടുക്കാന്‍ ജസ്റ്റിസ് ജെ.ആര്‍ മിധ നിര്‍ദേശിച്ചു.

Advertisment

publive-image

ജൂഹി എവിടെ എന്ന് ചോദിച്ചു കൊണ്ടാണ് ഇയാൾ ഓൺലൈനിൽ എത്തിയത്. പിന്നാലെ ഇയാളെ മ്യൂട്ട്ചെയ്യാനും കോടതി കോടതി നടപടികളില്‍ നിന്ന് ഒഴിവാക്കാനും ജസ്റ്റിസ് നിര്‍ദേശിച്ചു. എന്നാല്‍ വീണ്ടും തിരികെ പ്രവേശിച്ച് ഇയാള്‍ പാട്ട് തുടരുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ

നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.

1993ല്‍ പുറത്തിറങ്ങിയ 'ഹം ഹെ രഹി പ്യാര്‍ കേ' എന്ന ബോളിവുഡ് സിനിമയിലെ ഖുന്‍ഗത് കി ആദ്സേ എന്ന പാട്ട് പാടി ചിരി ഉയര്‍ത്തിയയാള്‍ പിന്നീട് അയ്‌ന എന്ന സിനിമയിലെ 'മേരീ ബാനോകി ആയേഡി ഭാരത് കേ ധോല്‍ ബജാവോ ജി' എന്നതുള്‍പ്പെടെയുള്ള പാട്ടുകളും പാടി. അതേസമയം, സര്‍ക്കാറിന് നിവേദനം കൊടുക്കാതെ കോടതിയെ നേരിട്ട് സമീപിച്ചതിന് ജൂഹി ചൗളയെ

കോടതി വിമര്‍ശിച്ചു.

juhi case court
Advertisment