Advertisment

സർക്കാരിനെ വിമർശിക്കുന്നതിനുപകരം സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കുയെന്ന് ബോളിവുഡ് താരം ജൂഹി ചൗള

author-image
ഫിലിം ഡസ്ക്
New Update

ന്യൂഡല്‍ഹി സർക്കാരിനെ നിരന്തരം വിമർശിക്കുന്നതിനുപകരം സ്വന്തം പെരുമാറ്റത്തെക്കുറിച്ച് ചിന്തിക്കണമെന്ന് ബോളിവുഡ് താരം ജൂഹി ചൗള. ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദ​ ഗതിക്കുമെതിരായി രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ പ്രതികരിക്കുകയായിരുന്നു താരം.

Advertisment

publive-image

കശ്മീരിനെ സ്വതന്ത്രമാക്കുക, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ, തെറ്റായ പ്രചാരണം, തെറ്റിദ്ധാരണ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ജൂഹി ചൗള.

പ്രതികരണത്തിന് മാത്രമായി പ്രശ്നങ്ങളെക്കുറിച്ച് സിനിമയിലുള്ളവരോട് ചോദ്യങ്ങൾ‌ ചോദിക്കുന്നത് അനീതിയാണ്. പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി അവർക്ക് സമയം നൽകണമെന്നും ജൂഹി പറഞ്ഞു. നമ്മൾ ജോലിക്കു പോകുന്നവരാണ്. ആ സമയത്തായിരിക്കും എവിടെയെങ്കിലും എന്തെങ്കിലും സംഭവങ്ങൾ നടക്കുന്നുണ്ടാകുക.

അപ്പോൾ മാധ്യമപ്രവർത്തകർ വന്ന് ചോദിക്കും, ഇതിനെ കുറിച്ചു താങ്കൾ എന്ത് കരുതുന്നു?. എന്താണ് കാര്യമെന്നുപോലും ഞങ്ങൾക്ക് മനസിലായിട്ടുണ്ടാവില്ല. ജനങ്ങൾക്ക് പോലും ചിലപ്പോൾ കാര്യം മനസിലായി കാണില്ല. പക്ഷേ നിങ്ങൾക്ക് ഞങ്ങളുടെ പ്രതികരണം ആവശ്യമാണ്, ജൂഹി ചൗള കൂട്ടിച്ചേർത്തു.

ഇത് എൻആർസി ആണെന്നും സിഎഎ ആണെന്നും ജനങ്ങൾക്ക് മനസിലാകട്ടെ. ഇവ എന്താണെന്നും എന്തുകൊണ്ട് ചർച്ചയാകുന്നതെന്നും അവർ മനസിലാക്കട്ടെയെന്നും ജൂഹി പറഞ്ഞു.

juhichowla response
Advertisment