Advertisment

‘ഉയരും മഞ്ഞലയില്‍...’; ‘ജൂണി’ലെ മൂന്നാമത്തെ ഗാനം എത്തി

author-image
admin
Updated On
New Update

രജിഷ വിജയൻ ശ്രദ്ധേയ വേഷത്തിലെത്തുന്ന ചിത്രം. ‘ജൂണി’ലെ മൂന്നാമത്തെ ഗാനം പുറത്തു വന്നു. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂണില്‍ പതിനേഴ് വയസ്സു മുതൽ 25 വയസ്സു വരെ പ്രായത്തിലുള്ള ആറു ഗെറ്റപ്പുകളിലാണ് രജിഷ വിജയൻ വേഷമിട്ടിരിക്കുന്നത്.

ചിത്രത്തിലെ ‘ഉയരും മഞ്ഞലയില്‍...’ എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ന് പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നത്. ഫ്രെെഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

അഹമ്മദ് കബിറിന് പുറമെ, ലിബിൻ വർഗീസും ജീവൻ ബേബി മാത്യൂവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോജു ജോർജ്, അജു വർഗീസ്, അശ്വതി, അർജുൻ അശോക് എന്നിവരാണ് ജൂണിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തും.

Advertisment