Advertisment

മുപ്ലിവണ്ടിന്‍റെ ശല്ല്യംമൂലം മൂലമറ്റം തുമ്പിച്ചിയിലും സമീപ പ്രദേശങ്ങളിലും നാട്ടുകാര്‍ ദുരിതത്തില്‍...

New Update

publive-image

Advertisment

മൂലമറ്റം: തുമ്പിച്ചിയിലും സമീപ പ്രദേശങ്ങളിലും മൂപ്ലിവണ്ടിൻ്റെ ശല്ല്യം രൂക്ഷം. സന്ധ്യയാകുമ്പോഴും രാത്രിയിലുമാണ് ഇവയുടെ ശല്ല്യം. ആഹാരം കഴിക്കാൻ പറ്റില്ല… കിടന്നുറ ങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്.

വിളക്കോ ലൈറ്റോ കണ്ടാൽ അതിന് ചുറ്റും കൂടും. മൂക്കിലും വായിലും ചെവിയിലുമെല്ലാം കയറുന്നത് മൂലം മൂക്കിലും ചെവിയിലും പഞ്ഞി വച്ചാണ് ആൾക്കാർ കിടന്നുറങ്ങുന്നത്.

തുണി കിടന്നാൽ അതിൽ കയറിയിരിക്കും. ഷർട്ടും മറ്റും ഇടുമ്പോൾ അതിൽ ഇരിക്കുന്നവയുടെ കടി കൊണ്ടും പൊട്ടി വെള്ളം പറ്റിയാലും ശരീരത്തിന് പൊള്ളൽ ഏൽക്കും. അവിടം പിന്നീട് കറുത്ത് കിടക്കും…

ആഹാരത്തിലും കയറും. പകൽ സമയങ്ങളിൽ കരികിലയുടെ കീഴിലും വീട്ടുപകരണങ്ങളടെ ഇടയിലും കയറി ഇരിക്കും. വെളിച്ചം കണ്ടാൽ ഓടിയടുക്കും. തുമ്പിച്ചി പളളിക്കകത്ത് കയറാൻ പറ്റാത്ത വിധം വണ്ടായിരുന്നു.

മരുന്നടിച്ച് ഇത് അടിച്ച് കൂട്ടിപ്പോൾ മൂന്ന് ചാക്ക് വണ്ട് ഉണ്ടാകും ! ഇത് നിശേഷം ഒഴിവാകുകയില്ല. നശിപ്പിക്കും തോറും ഉണ്ടായികൊണ്ടിരിക്കും ! തുമ്പിച്ചിയിൽ സ്ഥിരമായി ലൈറ്റ് ഇടുന്നതുകൊണ്ടാണ് ഇത്രയും വണ്ട്‌ വരാൻ കാരണം. ഇതിനെ തീർത്തും ഇല്ലായ്മ ചെയ്യാൻ ഒരു വഴിയും കണ്ടു പിടിച്ചിട്ടില്ലെന്ന വിഷമത്തിലാണ് നാട്ടുകാര്‍.

idukki news
Advertisment