Advertisment

ജൂനിയ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്ഥാനാരോഹണം പ്രൗഢ സദസ്സിൽ നടന്നു

New Update

publive-image

Advertisment

പാലക്കാട്: ജൂ​നിയ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 33മ​ത് സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് പാലക്കാട് വെസ്റ്റ് ഫോർട്ട് പാലസ് ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീരമായ ച​ട​ങ്ങി​ൽ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ വി.കെ. ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.

മാർവെൽ - 21 എന്ന പ്രൗഢോജ്വല ചടങ്ങിൽ വിവിധ മേഖലകളെ ലക്ഷ്യംവച്ച് ആവിഷ്‌ക്കരിച്ച

സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ കർമ പദ്ധതികൾ വിളംബരം ചെയ്തു.

ജെസിഐ പാലക്കാടിന്റെ മുപ്പത്തിമൂന്നാമത്തെ സ്ഥാനാരോഹണ ചടങ്ങിൽ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യ പ്രവർത്തകനുമായ അജയ് ശേഖർ പുതിയ പ്രസിഡന്റായി ചുമതലയേറ്റു.

സോൺ പ്രസിഡന്റ് സുശാന്ത്, വൈസ് പ്രസിഡന്റ് ജിനേഷ്, തുടങ്ങിയവരും എല്ലാ മേഖലയെയും സ്പർശിക്കുന്ന പുതിയ ആശയങ്ങൾ അവതരിപ്പിച്ചു. പുതിയ ജെസിഐ ഭാരവാഹികളും അംഗങ്ങളും ജെസിഐ പ്രതിജ്ഞയോടെ സ്ഥാനങ്ങൾ ഏറ്റെടുത്തു.

മുൻ പ്രസിഡന്റ് ശ്രീജിത്ത്, പ്രസിഡന്റ് അജയ് ശേഖർ, പ്രോജക്ട് ഡയറക്ടർ ശ്യാംപ്രസാദ്, വൈസ് പ്രസിഡന്റ് സമീറ, ഡയറക്ടർ റെനീഷ, ഷബീന ഷെയ്ഖ്, പ്രവീൺ എസ്, മുൻ സോൺ ഡയറക്ടർ അബ്ദുൽസലാം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി സറീന ഹനീഫ നന്ദി പറഞ്ഞു.

കഴിഞ്ഞ കാല നേട്ടങ്ങളും ലക്ഷ്യങ്ങളും ഉൾപ്പെടുത്തി വരും വർഷം സമൂഹത്തിനു മുതൽക്കൂട്ടാകുന്ന ഒട്ടനവധി പ്രോജക്ടുകളുമായാണ് ജെസിഐ ദിശ കാട്ടുകയെന്ന് പ്രസിഡന്റ് അജയ് ശേഖർ ചടങ്ങിൽ അറിയിച്ചു. സാമൂഹ്യ പ്രവർത്തനത്തിൽ വിശ്വാസ്യതയും സ്വീകാര്യതയും കൈവരിച്ച ജെസിഐ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

palakkad news
Advertisment