Advertisment

ജൂനിയര്‍ ചീരുവിനെ പ്രണയദിനത്തില്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി മേഘ്ന രാജ്

author-image
ഫിലിം ഡസ്ക്
New Update

ബെംഗളൂരു: കാത്തിരിപ്പിന് അവസാനമിട്ട് ജൂനിയര്‍ ചീരുവിനെ പ്രണയദിനത്തില്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടി മേഘ്ന രാജ്. ഫെബ്രുവരി 13ന് അര്‍ധരാത്രിയാണ് താരദമ്ബതികളായ ചിരഞ്ജീവി സര്‍ജയുടെയും മേഘനയുടെയും മകനെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മകന്റെ ചിത്രം അവതരിപ്പിച്ചത്.

Advertisment

publive-image

'ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ ചെറിയ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.... നിരുപാധികം സ്നേഹിക്കുന്ന കുടുംബം', എന്നായിരുന്നു മേഘ്നയുടെ വാക്കുകള്‍.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണം. ഭര്‍ത്താവിന്റെ മരണത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്.

ഒക്ടോബര്‍ 22 നാണ് മേഘ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയില്‍ എന്ന പ്രത്യേകത കൂടിയുണ്ട്.

JUNIOR CHEERU
Advertisment