Advertisment

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ്: തിരഞ്ഞെടുപ്പ് പരാജയം അഭിമുഖീകരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ പോലെയാണ് ബിജെപി നേതാക്കള്‍ പെരുമാറുന്നതെന്ന് ശിവസേന

New Update

publive-image

Advertisment

മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റിന് പിന്നാലെ ബിജെപി നേതാക്കള്‍ പെരുമാറുന്നത് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പരാജയം അഭിമുഖീകരിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ പോലെയാണെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന ഇക്കാര്യം പറഞ്ഞത്.

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചും വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയുംചെയ്ത ട്രംപിനെപ്പോലെയാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാക്കള്‍ പെരുമാറുന്നത്. ആത്മഹത്യാ പ്രേരണക്കേസില്‍ കുറ്റാരോപിതനെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് ബിജെപി നേതാക്കള്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

അര്‍ണബ് ഗോസ്വാമിയുടെ പേരെടുത്ത് പറയാതെയാണ് ശിവസേന വിമര്‍ശം ഉന്നയിച്ചത്.

Advertisment