Advertisment

ജസ്റ്റിസ് സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി; മോചിതനാകുന്നത് ആറ് മാസത്തെ ശിക്ഷയ്ക്ക് ശേഷം

New Update

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ് കര്‍ണന്‍ ജയില്‍ മോചിതനായി. ആറുമാസത്തെ ശിക്ഷയ്ക്ക് ശേഷമാണ് കര്‍ണന്‍ ജയില്‍ മോചിതനായത്. കോടതിയലക്ഷ്യക്കുറ്റത്തിനാണ് കര്‍ണന്‍ ജയില്‍ ശിക്ഷ അനുഭവിച്ചത്. കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലായിരുന്നു ജസ്റ്റിസ് കര്‍ണന്‍.

Advertisment

publive-image

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷ വിധിച്ചത്. സുപ്രീം കോടതി ജഡ്ജിയെ അറസ്റ്റ് ചെയ്യണമെന്ന് ജസ്റ്റിസ് കര്‍ണന്‍ നേരത്തേ ഉത്തരവിട്ടിരുന്നു.

ഈ വിധിയിലൂടെ കര്‍ണന്‍ ഗുരുതരമായ കോടതിയലക്ഷ്യം കാട്ടിയതായി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്.

Advertisment