Advertisment

മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തെയും ഭയം കാണും....തനിക്ക് അത്തരം ഭയമില്ലെന്ന് ജസ്റ്റിസ് കെമാല്‍പാഷ

New Update

കൊച്ചി: മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ് ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിന് മറുപടിയുമായി ജസ്റ്റിസ് കെമാല്‍പാഷ രംഗത്ത്.

Advertisment

publive-image

മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തെയും ഭയം കാണും. തനിക്ക് അത്തരം ഭയമില്ല. വാളയാര്‍, മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസ് എന്നീ വിഷയങ്ങളില്‍ നിലപാട് സ്വീകരിച്ചതിന്‍റെ പേരിലാകും പിണറായിയുടെ വിമര്‍ശനമെന്നും കെമാല്‍പാഷ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തെ മുഖ്യമന്ത്രി അനുകൂലിക്കുന്നതായി സംശയിക്കുന്നുവെന്ന് കെമാല്‍പാഷ പറഞ്ഞു. എതിര്‍ക്കുന്നവര്‍ക്കൊപ്പമെന്ന് വരുത്തി തീര്‍ക്കുകയും പിന്നില്‍ നിന്ന് അനുകൂലിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്നെ ഭീകരസ്വഭാവമുള്ള മനുഷ്യനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. അത് അനവസരത്തിലുള്ളതും അനുചിതവുമാണ്. നിലവിലെ സമരത്തെ തളര്‍ത്തുന്ന പ്രസ്താവനയാണിതെന്നും കെമാല്‍പാഷ മീഡിയവണിനോട് വ്യക്തമാക്കി.

justice kamalpasha
Advertisment