അമിത് ഷായ്ക്ക് ആശ്വാസം. ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 19, 2018

ന്യൂഡൽഹി∙ ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെയാണു 2014 ഡിസംബർ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്.

അദ്ദേഹത്തിന്റെ സഹോദരി മരണത്തിൽ ദുരൂഹത ആരോപിച്ചെങ്കിലും ലോയയുടെ മകൻ അനൂജ് ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. ഇത് ബിജെപിയുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു . ജഡ്ജിമാര്‍ക്കിടയിലും ഇത് സംബന്ധിച്ച് ഭിന്നത രൂക്ഷമായിരുന്നു . എന്തായാലും വിധി അമിത് ഷായ്ക്ക് ആശ്വാസമാണ് .

×