Advertisment

ജസ്റ്റിന്‍ ട്രൂഡോ യെ അപമാനിച്ചതില്‍ കാനഡ യില്‍ പ്രതിഷേധം.

New Update

കനേഡിയന്‍ പ്രധാനമന്ത്രി Justin Trudeau യുടെ ഇന്ത്യാ സന്ദര്‍ശനം അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ഒരാഴ്ച സന്ദര്‍ശനത്തിനായി ഭാരതത്തിലെത്തിയ അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വിമാനത്താവളത്തില്‍ ഒരു ജൂനിയര്‍ അഗ്രികള്‍ച്ചര്‍ മിനിസ്റ്ററെ അയച്ചു എന്നതാണ് ആദ്യ ആക്ഷേപം.

Advertisment

publive-image

ഭാരതത്തിലെത്തുന്ന മറ്റു രാജ്യങ്ങളുടെ തലവ ന്മാരെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ടാണ് എത്താറുള്ളത്.

ജസ്റ്റിന്‍ ട്രൂഡോ യുടെ സന്ദര്‍ശനത്തിന് വേണ്ടത്ര മഹത്വമോ,പ്രാധാന്യമോ ഭാരതസര്‍ക്കാര്‍ നല്‍കുന്നില്ല എന്നതാണ് കാനഡ യിലെ മാധ്യമങ്ങളുടെ മറ്റൊരു ആരോപണം.

ഫെബ്രുവരി 21 ന് പഞാബിലെ അമൃത് സറില്‍ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കുന്ന ജസ്റ്റിന്‍ ട്രൂഡോ യെ കാണാന്‍ ആദ്യം വിസമ്മതിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് ന്‍റെ നടപടിയും കനേ ഡിയന്‍ മാദ്ധ്യമങ്ങള്‍ കണക്കറ്റ് വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്ന് അമരിന്ദര്‍ സിംഗ് അദ്ദേഹ ത്തെ കാണും എന്ന് പത്രക്കുറിപ്പിറക്കിയതെന്നും പറയപ്പെടുന്നു.

publive-image

കാനഡ യും ഇന്ത്യയും തമ്മില്‍ പൊരുത്തക്കേ ടുകള്‍ ഏറെയുണ്ട്. അതിനുകാരണം പഞാബില്‍ ഉടലെടുത്ത ഖാലിസ്ഥാന്‍ വാദമാണ്. കാനഡ ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതിനുള്ള മുഖ്യകാരണം കാനഡ യിലെ വിശാലമായ സിഖ് ജനതയാണ്.

publive-image

കാനഡ യില്‍ ജസ്റ്റിന്‍ ട്രൂഡോ മന്ത്രിസഭയില്‍ രാജ്യരക്ഷ ഉള്‍പ്പെടെയുള്ള പ്രാധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നാലു സിഖ് മന്ത്രിമാരുണ്ട്. ഇവരെല്ലാം ഖാലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കു ന്നവരാണ് . കാനഡയിലെ ഗുരുദ്വാരകളില്‍ നടക്കുന്ന ഖാലിസ്ഥാന്‍ അനുകൂല സമ്മേളനങ്ങളില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുക്കുകയും അവരോടുള്ള ഐക്യദാര്‍ഡ്യ൦ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഭാരത സര്‍ക്കാര്‍ സമയാസമയങ്ങളില്‍ ഈ നിലപാടുകളിലുള്ള അതൃപ്തി കാനഡ സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ നിലപാടുകള്‍ തിരുത്താന്‍ ട്രൂഡോ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

publive-image

കാനഡ യിലെ ജനസംഖ്യ 3 കോടി 60 ലക്ഷമാണ്. ഇതില്‍ ഭാരതീയര്‍ 14 ലക്ഷത്തോളം വരും. അവരില്‍ ഭൂരിഭാഗവും സിഖ് മതസ്ഥരാണ്. കാനഡ യിലെ കൃഷി, വ്യാവസായിക മേഖലകളില്‍ സിഖ് മതസ്ഥരുടെ സംഭാവന വളരെ വലുതാണ്‌.

ജസ്റ്റിന്‍ ട്രൂഡോ യും ഭാര്യയും ,മൂന്നു മക്കളും തികച്ചും ഇന്ത്യന്‍ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് ഭാരതത്തില്‍ ഓരോ സ്ഥലത്തും പോകുന്നത്. ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും ,സബര്‍മതിയിലും ഒക്കെ ചെരുപ്പ് ധരിക്കാതെയാണ് അവര്‍ പ്രവേശിച്ചത്‌.

publive-image

അക്ഷര്‍ധാം ക്ഷേത്രത്തില്‍ പ്രവേശിക്കും മുന്പ് മകന്‍റെ കാലിലെ ചെരുപ്പഴിക്കുന്ന ട്രൂഡോ.

Advertisment