Advertisment

കേന്ദ്ര സർക്കാരിന്‍റെ എതിർപ്പുകൾ മറികടന്ന് ജസ്റ്റിസ് അനിരുദ്ധ ബോസും ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കും

New Update

ഡല്‍ഹി : കേന്ദ്ര സർക്കാരിന്‍റെ എതിർപ്പുകൾ മറികടന്ന് ഝാർഝണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയേൽക്കും.

Advertisment

publive-image

ഭുഷൺ രാമകൃഷ്ണ ഗവായ്, സൂര്യ കാന്ത് എന്നീ ജഡ്ജിമാർക്കൊപ്പമാണ് അനിരുദ്ധ ബോസും എ എസ് ബൊപ്പണ്ണയും സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിലേക്ക് പുതുതായി എത്തുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആകും.

അനിരുദ്ധ ബോസിനെയും എ എസ് ബൊപ്പണ്ണയെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയത്തിന്‍റെ ശുപാർശ നേരെത്തെ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. മതിയായ സീനിയോറിറ്റി ഇല്ലെന്ന് കാണിച്ചാണ് കൊളീജിയത്തിന്‍റെ ശുപാർശ കേന്ദ്ര സർക്കാർ തള്ളിയത്.

Advertisment