Advertisment

'ജ്വാല' ഹ്രസ്വ ചിത്രം ക്രിസ്മസ് ദിനത്തില്‍ റീലീസ് ആയി

New Update

publive-image

Advertisment

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ സീറോ ബഡ്ജറ്റിൽ ഒരുക്കിയ ത്രില്ലർ ഷോർട്ട് മൂവി യൂട്യൂബിലൂടെ റീലീസ് ചെയ്തു. വുഡ്പെക്കർ മീഡിയയുടെ ബാനറിൽ വിഷ്ണു രാഗ് എഴുതി യുവനിരയിലെ ശ്രദ്ധേയനായ സംവിധായകൻ അമർദീപ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ജ്വാല.

നോവുകൾ എല്ലാവർക്കും ഒരുപോലെയാണ്, പക്ഷേ നീതി കിട്ടി എന്ന് പറയുമ്പോഴും നിയമ വ്യവസ്ഥയെ നോക്കി പല്ലിളിക്കുന്ന ചില സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. നമ്മുടെ ജീവിതത്തിൽ അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണോ നമ്മൾ ഉണരേണ്ടത് എന്നത് ഈ ചിത്രം ഉയർത്തുന്ന വലിയ ചോദ്യമാണ്.

ഹൃദയം നുറുങ്ങുന്ന വേദനയിൽ ഒരച്ഛൻ നീതി തേടുന്ന ഹൃദയ സ്പർശിയായ രംഗങ്ങൾ. പണവും സ്വാധീനവും കീഴടക്കാത്ത നീതി. നിനക്ക് നീതിയില്ലെങ്കിൽ നീ തീയാവുക. മുറിവേല്പിച്ച മഴു ഒരു പക്ഷെ മറന്നു പോയാലും മരം ആ നോവ് മറക്കില്ല; അച്ഛൻ മരം. ഉള്ളുലക്കുന്ന അച്ഛൻ മകൾ ബന്ധത്തിന്റെ കണ്ണു നനയ്ക്കുന്ന കഥയാണ് ജ്വാല. ഏഴ് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം.

ഹ്രസ്വ ചിത്രങ്ങളിലൂടെയും മലയാള ചലച്ചിത്രങ്ങളിലെ ചെറു വേഷങ്ങളിലൂടെയും ശ്രദ്ധേയനായ യുവ നടൻ സൽമാൻ ഫാർസി, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഷാജി ഭജനമഠം, പുതുമുഖ നടി മീനാക്ഷി, ബാലതാരം ആദിത്യ ജയൻ, കഥാകൃത്ത് വിഷ്ണുരാഗ്,

പ്രശസ്ത ഫോട്ടോഗ്രാഫർ സൈഗാൾ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി വിജിത് ലാൽ, കട്ട്സ് ആൻഡ് കളറിങ്ങ് ശ്രീജിത്ത്.ആർ.എസ്, സ്റ്റിൽസ് പ്രവീൺ പ്രസന്നൻ, സൗണ്ട് ഡിസൈൻ വൈശാഖ് മുരളി, ഓഡിയോഗ്രാഫി രാഹുൽ,

ആർട്ട് സൈഗാൾ, ഡിസൈൻ പ്ലാനറ്റ് ഓഫ് ആർട്ട്, ക്രിയേറ്റിവ് ഹെഡ് ഷാൻ കടക്കാവൂർ. മീഡിയ പാർട്ണർ മലയാളം മൂവിക്ലബ്.

ക്രിസ്മസ് ദിനത്തിൽ ആക്ഷൻ ഹീറോ ബാബു ആന്റണി, യുവ താരം മഖ്ബൂൽ സൽമാൻ, നടൻ ഇബ്രാഹിം കുട്ടി,സംവിധായകൻ അജയ് വാസുദേവ്. നടൻ രാജേഷ് ശർമ്മ അവാർഡ് ജേതാവായ കലാസംവിധായകൻ ജ്യോതിഷ് ശങ്കർ, ചലച്ചിത്ര സംവിധായകൻ സേതു ഇയ്യാൽ(ശ്യാമരാഗം), സംവിധായകൻ അരുൺരാജ് പൂത്തണൽ (റീക്രീയേറ്റർ),മാധ്യമ പ്രവർത്തകൻ ജോയി നായർ (ന്യൂസ് 18) ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ ഷോബി തിലകൻ, സംഗീത സംവിധായകൻ രാഹുൽ രാജ്, യു.ആർ.എഫ് ഏഷ്യൻ ജൂറിയും സാമൂഹ്യ പ്രവർത്തകനുമായ ഡോക്ടർ ജോൺസൺ വി ഇടിക്കുള തുടങ്ങിയ പ്രമുഖർ ചേർന്ന് റീലീസ് ചെയ്തു.

short film
Advertisment