Advertisment

എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്! വർഷങ്ങൾക്കു മുൻപുണ്ടായ സിനിമ സെറ്റിൽവച്ച് വഴക്കിട്ടത്തിന് സലിംകുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ !

author-image
ഫിലിം ഡസ്ക്
New Update

വർഷങ്ങൾക്കു മുൻപുണ്ടായ സിനിമ സെറ്റിൽവച്ച് വഴക്കിട്ടത്തിന് നടൻ സലിംകുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ. ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി മാപ്പു പറഞ്ഞത്. പക്വതയില്ലായ്മ കൊണ്ട് ചെയ്തുപോയതാണെന്നും ഇന്ന് ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു എന്നുമാണ് ജ്യോതികൃഷ്ണ പറയുന്നത്. താരം കൊണ്ടുവന്ന സോറി ചലഞ്ചിലൂടെയാണ് 2013 ലുണ്ടായ ചെറിയ വഴക്കിനെക്കുറിച്ചും തുടർന്നുണ്ടായ സംഭവങ്ങളും ജ്യോതി കൃഷ്ണ വിവരിച്ചത്.

Advertisment

publive-image

ജ്യോതികൃഷ്ണയുടെ വാക്കുകൾ 

നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ല്‍  മൂന്നാം നാള്‍ ഞായറാഴ്ചയുടെ സെറ്റില്‍ വച്ച്‌ ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി.  എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തിൽ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി.

വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റില്‍ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സലിം കുമാര്‍ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു.

പിന്നീട് ഞാന്‍ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്കു സ്വയം പുച്ഛം തോന്നുന്നു.

എന്നാൽ പിന്നീട് സലീമേട്ടൻ വളിച്ചിരുന്നു.  അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാന്‍ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ക്ഷമ ചോദിക്കുന്നു.

film news jyothi krishna
Advertisment