Advertisment

ജ്യോതികയുടെ കാട്രിന്‍ മൊഴി ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ജ്യോതിക നായികാ വേഷത്തിലെത്തുന്ന തമിഴ് ചിത്രം കാട്രിന്‍ മൊഴിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. റേഡിയോ ജോക്കിയാകാന്‍ ആഗ്രഹിച്ചു നടക്കുന്ന വീട്ടമ്മയായ വിജയലക്ഷ്മിയെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്.

രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഎച്ച് കാഷിഫ് ആണ് സംഗീതം. മൊഴി എന്ന ചിത്രത്തിനു ശേഷം ജ്യോതിക രാധാ മോഹനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി. എംഎസ് ഭാസ്‌കര്‍, മനോബാല, ഉമ പദ്മനാഭര്‍, മോഹന്‍ രാമന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോളിവുഡ് ചിത്രം തുമാരി സുലുവിന്റെ റീമേക്കാണ് കാട്രിന്‍ മൊഴി. വിദ്യാബാലനായിരുന്നു ഹിന്ദിയില്‍ നായികയായിരുന്നത്. വിദാര്‍ഥ് ആണ് ജ്യോതികയുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നത്. ഹിന്ദിയില്‍ മാനവ് കൗള്‍ ആയിരുന്നു ഈ വേഷം കൈകാര്യം ചെയ്തിരുന്നത്. ധനന്‍ജയനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisment