സൂര്യയെ വാനോളം പുകഴ്ത്തി ജ്യോതിക ; ”എന്റെ അച്ഛന്‍ അമ്മ എല്ലാം തന്നെ അദ്ദേഹത്തിന്റെ ഉളളിലുണ്ട്”

ഫിലിം ഡസ്ക്
Friday, May 11, 2018


തമിഴകത്ത് സിനിമാ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുളള താരദമ്പതികളാണ് സൂര്യയും ജ്യോതികയും.2006ലായിരുന്നു സൂര്യയും ജ്യോതികയും വിവാഹിതരായിരുന്നത്. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവര്‍ മികച്ച ജോഡികളാണെന്ന് മുന്നേ തെളിയിച്ചിട്ടുളളതാണ്.

surya family photos

ഭര്‍ത്താവെന്ന നിലയ്ക്ക് സൂര്യയ്ക്ക് നൂറു മാര്‍ക്കാണ് ജ്യോതിക നല്‍കാറുളളത്. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്കുളള തിരിച്ചുവരവിന് തന്നെ എറ്റവും കൂടുതല്‍ പിന്തുണച്ചിരുന്നത് സൂര്യയാണെന്നും മുന്‍പ് ജ്യോതിക പറഞ്ഞിരുന്നു. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അച്ഛനും അമ്മയും എല്ലാം സൂര്യ തന്നെയാണ് ജ്യോതിക തുറന്ന് പറഞ്ഞിരുന്നു. “സൂര്യ എനിക്ക് എപ്പോഴും വളരെയധികം ബഹുമാനം നല്‍കാറുണ്ട്. വേറെ ആരും എന്ന മോശമായി ഒന്നു തന്നെ പറയാന്‍ പാടില്ല എന്ന രീതിയില്‍ എപ്പോഴും അദ്ദേഹം എന്ന സുരക്ഷിതയാക്കാറുമുണ്ട്. എന്റെ അച്ഛന്‍ അമ്മ, എല്ലാം സൂര്യയുടെ ഉളളിലുണ്ട്” ജ്യോതിക പറഞ്ഞു.

“എനിക്കൊരു പ്രശ്‌നമുണ്ടെങ്കില്‍ ഞാനത് സൂര്യയോടാണ് ആദ്യം പറയാറുളളത്. എനിക്ക് സുഖമില്ലാതാവുകയാണെങ്കില്‍ സൂര്യ കൂടെ തന്നെ ഉണ്ടാവാറുണ്ട്. സൂര്യയെ പറ്റി പറഞ്ഞാല്‍ വാക്കുകള്‍ മതിയാകില്ല. സൂര്യ ഇങ്ങനെയുളെളാരു ഭര്‍ത്താവായിരിക്കുമെന്ന് വിവാഹത്തിനു മുന്‍പേ അറിയാമായിരുന്നു. അതിനാലാണ് കല്ല്യാണം കഴിച്ചത്. പലരെയും ഞാന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ പോലെ മറ്റാരെയും ഞാനിന്നേ വരെ കണ്ടിട്ടില്ല” ജ്യോതിക പറഞ്ഞു.

×