ചാനല്‍ ചര്‍ച്ചയ്ക്കിടെ ക്ഷുഭിതനായി പ്രധാനമന്ത്രിയെ ഫ്രോഡ് എന്ന് വിളിച്ചു : ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഫേസ്‌ബുക്കിൽ പ്രതിഷേധം ശക്തമാകുന്നു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, May 18, 2019

തിരുവനന്തപുരം : ചാനൽ ചർച്ചക്കിടെ വാക്‌പ്പോര്. കൊണ്ഗ്രെസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല ക്ഷുഭിതനായി പ്രധാനമന്ത്രി മോദിയെ ഫ്രോഡ് എന്ന് വിളിച്ചതോടെ ബിജെപി പക്ഷത്തു നിന്ന് ചർച്ചയ്ക്ക് വന്ന സന്ദീപ് വാര്യർ ക്ഷമ പറയണമെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ കടുത്ത വാഗ്വാദം നടന്നു.

ഇതിനെ തുടർന്ന് സോഷ്യൽ മീഡിയ ഈ വിഷയം ഏറ്റെടുക്കുകയും ചാമക്കാലയുടെ പോസ്റ്റിൽ പൊങ്കാല നടക്കുകയുമാണ്. ചാമക്കാലയ്‌ക്കെതിരെയുള്ള പഴയ പീഡന വാർത്തകളുമായാണ് സൈബർ ബിജെപി അനുഭാവികൾ പോസ്റ്റിൽ കമന്റിടുന്നത്.

×