Advertisment

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം: കെ. ബാബു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് മുൻ മന്ത്രി കെ. ബാബു ആവശ്യപ്പെട്ടു.

കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാർ ഉൾപ്പെടെ 1400 സ്ഥിരം ജീവനക്കാർക്കും നാനൂറോളം താൽക്കാലിക ജീവനക്കാർക്കും ജൂലായ് ഒന്നിന് ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല.

ഇത് വളരെയെറെ ദുഃഖകരമാണ്. ഇതിൽ ഭൂരിപക്ഷം ജീവനക്കാരും മറ്റു വരുമാന മാർഗങ്ങൾ ഒന്നും ഇല്ലാത്തവരാണ് അവർ പട്ടിണിയിലുമാണ്. ഇക്കാര്യത്തിൽ ദേവസ്വം മന്ത്രി  അടിയന്തരമായി ഇടപെടണമെന്ന് കെ. ബാബു ആവശ്യപ്പെട്ടു.

Advertisment