Advertisment

കെ ഇ എ അബാസിയ ഏരിയ "ഇശൽ നിലാവ് 21" ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു

New Update

publive-image

Advertisment

കുവൈത്ത് : കാസർഗോഡ് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ വാർഷികാഘോഷത്തിന്റെ ഭാഗമായി ഈ കോവിഡ് കാലത്ത് കുവൈറ്റിൽ പ്രവാസി മലയാളികളെയും, കെ. ഇ. എ. മെമ്പർമാരെയും ഉൾപെടുത്തികൊണ്ട് ഓൺലൈൻ പാട്ട് മത്സര പരിപാടികൾ സംഘടിപ്പിച്ചു.

വളരെ വിപുലമായ രീതിയിൽ നടന്ന മത്സരങ്ങളിൽ കലാ പ്രതിഭയായി എസ്തർ ദിൻജ്ഞനെ തിരഞ്ഞെടുത്തു. കലാപരിപാടിയുടെ ഉൽഘാടനം ചടങ്ങ് സൂം ആപ്ലിക്കേഷനിലൂടെ ഏരിയ പ്രസിഡന്റ് ഹനീഫ പാലായിയുടെ അധ്യക്ഷതയിൽ കെ ഇ എ ആക്ടിംഗ് പ്രസിഡന്റ് നാസർ ചുള്ളിക്കര ഉദ്ഘാടനം ചെയ്തു.

സത്താർ കുന്നിൽ (കെ ഇ എ ചീഫ് പാട്രൻ ) സുധൻ ആവിക്കര (കെ ഇ എ ആക്ടിംഗ് ജനറൽ സെക്രട്ടറി)മുഹമ്മദ്‌ കുഞ്ഞി. സി. ച്ച് (കെ ഇ എ ട്രഷറർ ) രാമകൃഷ്ണൻ കള്ളാർ (കെ ഇ എ ഉപദേശക സമിതി അംഗം )ഹമീദ് മധൂർ (കെ ഇ എ ഉപദേശകസമിതി അംഗം ) അനിൽ കള്ളാർ (കെ ഇ എ മുൻ ഉപദേശകസമിതി അംഗം ) സദൻ നീലേശ്വരം (കെ ഇ എ അബാസിയ ഏരിയ മുൻ പ്രസിഡന്റ്‌ )സുമേഷ് രാജ് (കെ ഇ എ അബ്ബാസിയ ഏരിയ ജനറൽ സെക്രട്ടറി )ശ്രീനിവാസൻ (കെ ഇ എ ജോയിന്റ് സെക്രട്ടറി )എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രശാന്ത് നെല്ലിക്കാട്ട് (പൊഗ്രാം കൺവീനർ) സ്വാഗതവും, ധനഞ്ജയൻ(കെ ഇ എ അബാസിയ ഏരിയ ട്രഷറർ )നന്ദിയും പറഞ്ഞു.

ഇശൽ നിലാവ് മത്സരവിജയികൾ

ലളിതഗാനം - ഒന്നാം സമ്മാനം എസ്തർ ഡിന്ജൻ, രണ്ടാം സമ്മാനം വിഷ്ണു മണിക്കുട്ടൻ

സിനിമ ഗാനം - ഒന്നാം സമ്മാനം എസ്തർ ഡിന്ജൻ, രണ്ടാം സമ്മാനം വിഷ്ണു മണിക്കുട്ടൻ

പ്രസംഗ മത്സരം - ഒന്നാം സമ്മാനം മറിയം സധാ കുന്നിൽ രണ്ടാം സമ്മാനം റഹീം ആരിക്കാടി

മാപ്പിള പാട്ട് - ഒന്നാം സമ്മാനം എസ്തർ ഡിന്ജൻ രണ്ടാം സമ്മാനം അബ്ദുൽ രഹീം എന്നിവർ നേടി.

Advertisment