Advertisment

കൊല്ലം ജില്ല പ്രവാസി സമാജം കുവൈറ്റ്‌ ഫര്‍വാനിയ യുണിറ്റ് രൂപികരിച്ചു

New Update

കുവൈറ്റ്‌  : കൊല്ലം ജില്ല നിവാസികളുടെ കുവൈറ്റിലെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം , കുവൈറ്റിന്റെ എട്ടാമത് യുണിറ്റ് ഫര്‍വാനിയ, ഖൈത്താന്‍ മേഖലകള്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തനം തുടങ്ങി .

Advertisment

publive-image

ട്രഷര്‍ തമ്പി ലൂക്കോസിന്റെര ആദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ്‌ സലിം രാജ് പുതിയ യുണിറ്റ് ഉത്ഘാടനം ചെയ്തു . യുണിറ്റ് ഭാരവാഹികളായി വത്സരാജന്‍ ( കണ്‍ വീനര്‍ ) ഷമീര്‍ കൊട്ടുകാട് , ശ്യാം ശങ്കര്‍ ( ജോ.കണ്‍ വീനര്‍മാര്‍ ) പ്രിന്സ് , റോബിന്‍ , സഞ്ജു , സിജോ എന്നിവരെ എക്സികുട്ടിവ് അംഗ ങ്ങളായും തിരഞ്ഞെടുത്തു .

സെക്രട്ടറി പ്രമീള്‍ പ്രഭാകരന്‍ ആശംസകര്‍പ്പിച്ചു . ഓ എന്‍ പ്രസാദ്‌ സ്വാഗതവും പുതിയ യുണിറ്റ് കണ്വീനര്‍ നന്ദിയും പറഞ്ഞു . സമാജത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള കൊല്ലം ജില്ല നിവാസികള്‍ 6650 4992 , 9784 0957 , 6646 1684 , 60999583 എന്നി നമ്പരുകളില്‍ ബന്ധപെടാം .

kuwait
Advertisment