Advertisment

കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി

New Update

publive-image

കേരള എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി. ജീവനക്കാർക്കും കേരള ജനതയ്ക്കും ഒരിക്കലും മറക്കാനാവാത്ത,  മതേതരത്വത്തിനായി നിലകൊണ്ട, ദീർഘവീക്ഷണമുള്ള നേതാവായിരുന്നു ലീഡർ എന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിൽ നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് കെപിസിസി നിർവാഹക സമിതിയംഗം സി.പി മാത്യു പറഞ്ഞു.

റേഷ്യോ പ്രമോഷൻ, സമയബന്ധിത ഗ്രേഡ് പ്രമോഷൻ, ബോണസ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ ജീവനക്കാർക്ക് അനുവദിച്ച മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരൻ എന്ന് ബ്രാഞ്ച് പ്രസിഡൻറ് പീറ്റർ കെ അബ്രാഹം തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ അനുസ്മരിച്ചു. സിജു സിദ്ദിഖ്, യു.എം.ഷാജി, ജോജോ റ്റി.റ്റി, ബിജു പി. ഷിജാസ്, ടോണി എന്നിവർ നേതൃത്വം നല്കി.

idukki news
Advertisment