Advertisment

മാണി സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി ; തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോര്‍ഡുകള്‍ ഇനി തകര്‍ക്കാന്‍  ആര്‍ക്കെങ്കിലും കഴിയുമോ എന്ന് സ്പീക്കര്‍ ; ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്ന് ചെന്നിത്തല 

New Update

തിരുവനന്തപുരം : സമ്പൂര്‍ണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനം കെ.എം മാണിക്കു ചരമോപചാരം അര്‍പ്പിച്ച് നിയമസഭ .സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു മാണിയുടേതെന്നു മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും അനുസ്മരിച്ചു.

Advertisment

publive-image

സഭയിലെ ഓരോ നിമിഷത്തിലും തനിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിശ്വസിച്ചിരുന്ന മാണി സഭയില്‍ ഹാജരാകുന്ന കാര്യത്തില്‍ കാണിച്ച കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോര്‍ഡുകള്‍ ഇനി തകര്‍ക്കാനാന്‍ കഴിയുമോ എന്ന് സ്പീക്കര്‍ സംശയം പ്രകടിപ്പിച്ചു.

കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇങ്ങനെയൊരു നേതാവ് ഇനി ഉണ്ടാകുമോ എന്നറിയില്ലെന്ന് അഭിപ്രായപ്പെട്ടു. മാണിയോടുള്ള ആദരസൂചകമായി കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.

Advertisment