Advertisment

സ്വന്തം ബൂത്തില്‍ ജോസ് കെ മാണിക്ക് ലഭിച്ചത് 93 വോട്ട് ഭൂരിപക്ഷം ! വീടിരിക്കുന്ന ബൂത്തില്‍ ജോസ് കെ മാണി 8 വോട്ടിനു പിന്നില്‍ പോയെന്ന കള്ള പ്രചരണത്തിലെ യാഥാര്‍ഥ്യം ഇങ്ങനെ...

New Update

publive-image

Advertisment

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലെ സ്വന്തം ബൂത്തിലും കേരളാ കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി പുറകില്‍ പോയെന്ന പ്രചരണം തെറ്റാണെന്ന് വ്യക്തമാക്കി ഇലക്ഷന്‍ കമ്മീഷന്‍ വെബ്സൈറ്റ്.

ജോസ് കെ മാണി വോട്ട് ചെയ്ത പാലാ നഗരസഭയിലെ 128 -ാം നമ്പര്‍ ബൂത്തില്‍ എതിര്‍ സ്ഥാനാര്‍ഥി മാണി സി കാപ്പനേക്കാള്‍ 93 വോട്ടുകളുടെ ഭൂരിപക്ഷമാണ് ജോസ് കെ മാണിക്കുള്ളത്. എന്നാല്‍ ഈ ബൂത്തില്‍ ജോസ് കെ മാണി 8 വോട്ടുകള്‍ക്ക് പിന്നില്‍ പോയെന്ന നിലയില്‍ സംസ്ഥാനത്തെ മുഴുവന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു.

കോവിഡ് മാനദണ്ഡങ്ങളുടെ പ്രത്യേക സാഹചര്യത്തില്‍ ആയിരത്തില്‍ കൂടുതല്‍ വോട്ടുകളുള്ള ബൂത്തുകളില്‍ തിരക്ക് ഒഴിവാക്കാന്‍ രണ്ട് വോട്ടിംങ്ങ് മെഷീനുകള്‍ വച്ചിരുന്നു. അതിലൊരു മെഷീനിലെ മാത്രം കണക്കാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയായി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. യാഥാര്‍ഥ്യം അറിഞ്ഞിട്ടും അത് തിരുത്താനും ശ്രമം ഉണ്ടായില്ല.

എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ വെബ്സൈറ്റില്‍ ബൂത്ത് അടിസ്ഥാനത്തില്‍ വോട്ട് കണക്കുകള്‍ ഉല്‍പ്പെടുത്തിയപ്പോഴാണ് യാഥാര്‍ഥ്യം വ്യക്തമായത്. ജോസ് കെ മാണിയുടെ വീട് ഇരിക്കുന്ന സ്വന്തം ബൂത്തില്‍ ജോസ് കെ മാണിക്ക് 458 വോട്ടും മാണി സി കാപ്പന് 365 വോട്ടുകളും ലഭിച്ചു. ജോസിന്‍റെ ഭൂരിപക്ഷം 93.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സ്വന്തം വീടിരിക്കുന്ന ബൂത്തില്‍ അയല്‍വാസികള്‍ പോലും പിന്തുണച്ചില്ലെന്ന നിലയിലായിരുന്നു പ്രചരണം.

kottayam news
Advertisment