Advertisment

കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരരളീധരന് ഇറ്റലിയില്‍ ഗംഭീര വരവേല്‍പ്പ്

New Update

publive-image

Advertisment

ഇറ്റലി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ്ഇറ്റലിയുടെ നേതൃത്വത്തിൽമീറ്റ് ഇറ്റലി 2018 പൊതുയോഗം ഉത്ഘാടനത്തിനായി എത്തിയ കെപിസിസി പ്രചാരണ സമിതി അധ്യക്ഷനായ കെ മുരരളീധരനും ബെർബി ഫെർണാണ്ടസിനും ഇറ്റലിയില്‍ ഫ്യൂമിച്ചിനോ എയർപോർട്ടിൽ ഗംഭീര സ്വീകരണം. ഒ ഐ സി സി ഇറ്റലിയുടെ അംഗങ്ങൾ ചേര്‍ന്നാണ് ഫ്യൂമിച്ചിനോ എയർപോർട്ടിൽ സ്വീകരണം ഒരുക്കിയത് .

റോം മീറ്റ് ഇറ്റലി 2018 പൊതുയോഗം ഉത്ഘാടനത്തിനായാണ് കെ മുരരളീധരനും ബെർബി ഫെർണാണ്ടസും എത്തിയിരിക്കുന്നത്.

publive-image

എയർപോർട്ടിൽ എത്തിയ കെ മുരളീധരനെ ഒ ഐ സി സി ഇറ്റലി പ്രസിഡണ്ട് ജോമോൻ കുഴിക്കാട്ടിൽ, വൈസ് പ്രസിഡണ്ട് ജോയ് മലേപ്പറമ്പിൽ പൊന്നാട അണിയിച്ചും, സെക്രട്ടറി അനില ബൊക്കെ നൽകിയും സ്വീകരിച്ചു. തിരുവനന്തപുരം ഡി സി സി ജനറൽ സെക്രട്ടറി ബെർബി ഫെർണാണ്ടസിനെ ട്രെഷറർ ജോബിൻ കൂട്ടുങ്കൽ പൊന്നാട അണിയിച്ചും, അഞ്ചു ആരോക്യ ബൊക്കെ നൽകിയും സ്വീകരിച്ചു.

publive-image

14 നാണ് ഒ ഐ സി സി ഇറ്റലിയുടെ മീറ്റ് ഇറ്റലി 2018 ഉത്ഘാടന൦ നടക്കുന്നത്. ഈ യോഗത്തിന്റെ വിജയത്തിനായി സമ്മേളനത്തിലേയ്ക്ക് എല്ലാ മലയാളി സഹോദരി സഹോദരന്മാരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .

via della pisana 95, santa mariya della perseveraza bus no. 98, 881

k muraleedharan italy
Advertisment