സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് അഭയം നല്‍കിയ മുന്നണി ഉപേക്ഷിച്ചയാളാണ് വീരേന്ദ്രകുമാറെന്നു കെ മുരളീധരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 13, 2018

തിരുവനന്തപുരം∙ യുഡിഎഫ് ബന്ധമവസാനിപ്പിച്ചു മുന്നണി വിട്ട എം.പി. വീരേന്ദ്രകുമാറിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍.

സിറ്റിങ് സീറ്റ് വിട്ടുകൊടുത്ത് രാഷ്ട്രീയ അഭയം നല്‍കിയ മുന്നണി രണ്ടുവര്‍ഷം കൊണ്ട് ഉപേക്ഷിച്ചയാളാണ് വീരേന്ദ്രകുമാര്‍. ഇപ്പോള്‍ ഒന്‍പതുവര്‍ഷം നിന്നതുതന്നെ വലിയ കാര്യം.

നേമത്ത് കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനം തകരാന്‍ കാരണം ജെഡിയുവിന് സീറ്റ് കൊടുത്തതാണെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു

×