Advertisment

വടകരയില്‍ കെ മുരളീധരന്‍ വന്‍ വിജയം നേടുമെന്ന് മാതൃഭൂമി പ്രവചനം. കോഴിക്കോട് പ്രദീപ്‌കുമാര്‍ ?

New Update

publive-image

Advertisment

കോഴിക്കോട് : സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരം നടന്ന വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ വ്യക്തമായ വിജയം നേടുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. 47% വോട്ട് കെ മുരളീധരനും 41 % പി ജയരാജനും നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. ബി.ജെ.പിയ്ക്ക് 9 ശതമാനം വോട്ടാണ് എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നത്.

ശക്തമായ പോരാട്ടം നടന്ന കോഴിക്കോട് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇടത് സ്ഥാനാര്‍ഥി എ പ്രദീപ് കുമാര്‍ വിജയിക്കുമെന്ന് മാതൃഭൂമി പറയുന്നു . എ പ്രദീപ് കുമാര്‍ 42 ശതമാനവും യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ 41 ശതമാനവും വോട്ട് നേടുമെന്നാണ് പ്രവചനം. എന്‍ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബു 11 ശതമാനം വോട്ട് നേടുമെന്നും എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു.

അതേസമയം എം പി വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ ഡി എഫില്‍ വന്നതോടെ വീരന്റെ പാര്‍ട്ടിയുടെ സഹായത്തോടെ ജനതാദള്‍ ശക്തി കേന്ദ്രങ്ങളില്‍ ഇടതുപക്ഷം വിജയം നേടുമെന്ന് വരുത്തിതീര്‍ക്കാന്‍ മാതൃഭൂമി തുടക്കം മുതല്‍ ശ്രമിക്കുന്നുണ്ട് . പാലക്കാടും മുന്‍ സര്‍വ്വേയില്‍ ഇത് കണ്ടതാണ് .

വയനാട്ടില്‍ രാഹുല്‍ ഗാന്ധി 51 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് പ്രവചനം. കാസര്‍കോടും കണ്ണൂരും കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നാണ് പ്രവചനം.

ele 19
Advertisment