എ പത്മകുമാര്‍ സിപിഎമ്മില്‍ തുടര്‍ന്നാല്‍ ഒരു രക്ഷയുമുണ്ടാവില്ല: ബിജെപി നേതാക്കളെക്കാള്‍ വലിയ സംഘികളായി സിപിഎം മാറി: പത്മകുമാറിനെ കോണ്‍ഗ്രസ്സിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കെ മുരളീധരന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

തിരുവനന്തപുരം: സിപിഎമ്മില്‍ തുടര്‍ന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ഒരു രക്ഷയും ഉണ്ടാകില്ലെന്ന് കെ മുരളീധരന്‍ എം എല്‍ എ തിരുവനന്തപുരത്ത് പറഞ്ഞു. അതിനാല്‍ പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍.

ബിജെപി നേതാക്കളെക്കാള്‍ വലിയ സംഘികളായി സിപിഎം മാറിയെന്നും കെ മുരളീധരന്‍ ആരോപിച്ചു.

അതേസമയം രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ശബരിമലയില്‍ വരുമാനം കുറയുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റിവ്യു പെറ്റിഷന്‍ പരിഗണിക്കുമ്പോള്‍ യുവതി പ്രവേശനം നടന്നതടക്കം എല്ലാ കാര്യങ്ങളും സുപ്രീം കോടതിയെ അറിയിക്കുമെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

×