Advertisment

കരിപ്പൂരില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ മുരളീധരന്‍ എംപി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: കരിപ്പൂരില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കെ മുരളീധരന്‍ എംപി.കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഇല്ലെങ്കില്‍ വിമാനത്താവള വികസനം പ്രതിസന്ധിയിലാവുമെന്നും അദ്ദേഹം പറ‌ഞ്ഞു.കരിപ്പൂരിലെ ഭൂമിയേറ്റെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപ്പോക്ക് നയം സ്വീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മുരളീധരന്‍ ചോദിച്ചു.

സര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും എംപിമാരുടെ പൂര്‍ണ പിന്തുണ ഉണ്ടാകും. സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിക്കണം. എംപിമാരെയും ഈ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Advertisment