Advertisment

പാർലമെന്റ്‌ തെര‌ഞ്ഞടുപ്പിൽ വൻ വിജയം നേടിയപ്പോൾ ചിലർക്ക് അഹങ്കാരമുണ്ടായി; അതിന് യുഡിഎഫ് തിരിച്ചടി നേരിട്ടു, അത് മനസ്സിലാക്കണം, ഈ വിജയത്തിൽ ഒട്ടും അഹങ്കരിക്കരുത്; യുഡിഎഫ് ജയിച്ചപ്പോൾ പറയുന്നു ത്യക്കാക്കര യുഡിഎഫ് മണ്ഡലമെന്ന്; പിന്നെന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്ര കോലാഹലം നടത്തിയതെന്ന് കെ.മുരളീധരൻ 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഭരണത്തുടർച്ചയെ തുടർന്നുണ്ടായ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണ് തൃക്കാക്കരയിലെ തോൽവിയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. അതേസമയം തോൽവിയുടെ പേരിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതില്ല.

Advertisment

publive-image

അ‍ഞ്ച് വർഷത്തേക്കാണ് ജനം മാൻഡേറ്റ് നൽകിയത്. കെപിസിസി പ്രസിഡന്റ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് രാജി വേണ്ടെന്നാണ് പറഞ്ഞിട്ടുള്ളതെന്നും കെ.മുരളീധരൻ പറഞ്ഞു.

പാർലമെന്റെ തെര‌ഞ്ഞടുപ്പിൽ വൻ വിജയം നേടിയപ്പോൾ ചിലർക്ക് അഹങ്കാരമുണ്ടായി. അതിന് യുഡിഎഫ് തിരിച്ചടി നേരിട്ടെന്നും കെ.മുരളീധരൻ പറഞ്ഞു. അത് മനസ്സിലാക്കണം. ഈ വിജയത്തിൽ ഒട്ടും അഹങ്കരിക്കരുത്.

യുഡിഎഫ് ജയിച്ചപ്പോൾ പറയുന്നു ത്യക്കാക്കര യുഡിഎഫ് മണ്ഡലമെന്ന്. പിന്നെന്തിനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇത്ര കോലാഹലം നടത്തിയതെന്നും കെ.മുരളീധരൻ ചോദിച്ചു. കോൺഗ്രസ് ലീഡർഷിപ്പിന്റെ കൂട്ടായ വിജയമാണ് തൃക്കാക്കരയിലേത്.

സ്വന്തം ജില്ല എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും വി.ഡി.സതീശന് കൂടുതൽ ഉത്തരവാദിത്തമുണ്ടായിരുന്നു. ബിജെപിക്ക് കേരളത്തിൽ പ്രസക്തി നഷ്ടപ്പെട്ടുവെന്നും കെ.മുരളീധരൻ പറഞ്ഞു.

തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് സമയത്തിറങ്ങിയ വീഡിയോ ദൃശ്യത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണം. ആരാണ് ഈ ദൃശ്യങ്ങളിലുള്ളതെന്നൊന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. യുഡിഎഫ് ഒരിക്കലും വ്യക്തിഹത്യ നടത്തില്ല. അതിനാൽ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും കെ.മുരളീധരൻ ആവശ്യപ്പെട്ടു.

Advertisment